ആര് ജയിച്ചാലും പ്രസിഡന്റ്; നെന്മേനി പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

ആര് ജയിച്ചാലും പ്രസിഡന്റ്; നെന്മേനി പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നു

ബത്തേരി > ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് നെന്മേനി പഞ്ചായത്തില്‍ ഏത് സ്ഥാനാര്‍ത്ഥി വിജയിച്ചാലും പ്രസിന്റാകും. നെന്മേനി പഞ്ചായത്തില്‍ 15-ാം വാര്‍ഡായ മംഗലത്താണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പട്ടികജാതി വിഭാഗത്തിന് സംവരണം നല്‍കപെട്ടിട്ടുള്ളതാണ് പ്രസിഡന്റ് സ്ഥാനം. പട്ടികജാതി വിഭാഗങ്ങള്‍ക്കായി മംഗലം വാര്‍ഡ് മാത്രമേ പഞ്ചായത്തിലുള്ളൂ.

എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പ്രസിഡന്റായിരുന്ന സി ആര്‍ കറപ്പനെ സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന് സിപിഐ എം നേതൃത്വം ഇടപെട്ട് രാജിവയ്പ്പിച്ചിരുന്നു. പഞ്ചായത്ത് അംഗത്വം ഉള്‍പ്പെടെയാണ് രാജിവയ്പ്പിച്ചത്. ആറ് മാസമായി പഞ്ചായത്തില്‍ പ്രസിഡന്റ് ഇല്ലാതിരിക്കുകയാണ്. 23 അംഗപഞ്ചായത്ത് ഭരണസമിതിയിലെ എക പട്ടികജാതി അംഗമായിരുന്നു മംഗലം സംവരണ വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കറപ്പന്‍. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുന്നയാള്‍ ഇവിടെ പ്രസിഡന്റാകുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ ത്രികോണമത്സരമാണ് നടക്കുന്നത്. എം പുഷ്പവല്ലി (എല്‍ഡിഎഫ്), കെ സി പത്മനാഭന്‍ (യുഡിഎഫ്), കെ ആര്‍ ഷിനോജ് (ബിജെപി) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. കഴിഞ്ഞ തവണ 59 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് വാര്‍ഡില്‍ വിജയിച്ചത്. എല്‍ഡിഎഫ് 14 (എല്ലാവരും സിപിഐ എം), യുഡിഎഫ് 8 എന്നിങ്ങനെയാണ് പഞ്ചായത്തില്‍ നിലവിലെ കക്ഷിനില.



from Kerala || Deshabhimani ​Online ​News http://bit.ly/2SuhsAW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages