തിരുവനന്തപുരം> ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയും കിടപ്പിലായ രോഗികളെയും പരിചരിക്കുന്നവർക്ക് ആശ്വാസകിരണം പദ്ധതി ഉറപ്പാക്കുന്ന പ്രതിമാസവേതനം 600 രൂപ മണ്ഡലത്തിലെ അർഹരായ മുഴുവൻ അപേക്ഷകർക്കും ലഭ്യമാക്കുമെന്ന് മന്ത്രി കെ കെ ശൈലജ.ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോതമംഗലം താലൂക്കിൽ നിലവിൽ 836 പേർക്ക് ഈ ആനുകൂല്യം നൽകിവരുന്നുണ്ട‌്. നിർദിഷ്ട അപേക്ഷാ ഫോറത്തിൽ പരിശോധനയ‌്ക്കുശേഷം ലഭ്യമാകുന്ന അപേക്ഷകളിൽ ധനസഹായം അനുവദിച്ചുവരികയാണ‌്. പുതുതായി ലഭിച്ച അപേക്ഷകളിൽ 119 പേർക്ക് ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ട‌്.
2018 മാർച്ചിനുശേഷം ലഭിച്ച 94 അപേക്ഷകൾ പരിശോധിച്ച് അർഹരായ ഗുണഭോക്താക്കൾക്ക് വേഗത്തിൽ ധനസഹായം അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2BpZUeM
via IFTTT
No comments:
Post a Comment