ചോദ്യം ചെയ്യപ്പെടുന്നത‌് സവർണാധിപത്യത്തിന്റെ അവസാന താവളം: ചുള്ളിക്കാട് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

ചോദ്യം ചെയ്യപ്പെടുന്നത‌് സവർണാധിപത്യത്തിന്റെ അവസാന താവളം: ചുള്ളിക്കാട്

കൊച്ചി> സവർണാധിപത്യത്തിന്റെ അവസാനതാവളം ചോദ്യം ചെയ്യപ്പെടുന്നുവെന്നതാണ് ശബരിമല പ്രശ്നത്തിന്റെ പ്രധാന കാരണമെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്. സവർണാധിപത്യം തകരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നവകേരള സാംസ്‌കാരികയാത്രയുടെ തെക്കൻജാഥയ്ക്ക് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രത്തിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചുള്ളിക്കാട‌്.

ഒരു നൂറ്റാണ്ടു മുമ്പ് കേരളത്തിന്റെ ഭൂ ഉടമസ്ഥതയും രാഷ്ട്രീയാധികാരവും ബ്രാഹ്മണരും ക്ഷത്രിയരും ഉൾപ്പെടുന്ന സവർണർക്കായിരുന്നു.  സ്വാതന്ത്ര്യത്തോടൊപ്പം പിറന്ന ജനാധിപത്യവ്യവസ്ഥ ഈ സ്ഥിതിയെ മാറ്റിമറിച്ചു. സമ്പത്തിലും രാഷ്ട്രീയത്തിലും ഭൂ ഉടമസ്ഥതയിലുമുണ്ടായ സവർണരുടെ കുത്തക പൂർണമായി അവസാനിച്ചു. പക്ഷേ, സാമൂഹികരംഗത്തും സാംസ്‌കാരികരംഗത്തും  ഇപ്പോഴും സവർണാധിപത്യം  തുടരുകയാണ്. ആ ആധിപത്യത്തിന്റെ അവസാന അഭയകേന്ദ്രങ്ങളാണ് ക്ഷേത്രങ്ങൾ. ക്ഷേത്രങ്ങളിൽ പൗരോഹിത്യം അടക്കമുള്ള സാംസ്‌കാരിക അധികാരങ്ങൾ കൈയാളുന്നത് സവർണരാണ്. ആ അധികാരമാകട്ടെ പുരുഷാധിപത്യത്തിൽ അധിഷ്ഠിതമാണ്. ആ ആധിപത്യം തകരുകതന്നെ ചെയ്യും.

ജനങ്ങൾ ​​ഗൗരവമായി ചരിത്രം പഠിക്കാൻ തയ്യാറാവുന്നില്ല.   ഭൂരിഭാ​ഗവും ചെറുപ്പംമുതൽ  ഇതിഹാസങ്ങളും പുരാണങ്ങളും വേദങ്ങളുമാണ് പഠിക്കുന്നത്.  ​അതാകട്ടെ ഗ്രന്ഥങ്ങളിലൂടെയുള്ള പഠനമല്ല. മുതിർന്നവർ പറഞ്ഞുകൊടുക്കുന്ന അറിവാണ്. നമ്മുടെ പൊതുവിദ്യാഭ്യാസവും വിശ്വാസങ്ങളുടെ പുറകെ പോകുന്നു. ആ വിദ്യാഭ്യാസത്തിലൂടെ ആർജിക്കുന്ന അബദ്ധധാരണകളെ കടപുഴക്കിയെറിയാൻ എളുപ്പമല്ല.

മണ്ണിൽ പണിയെടുത്ത് വിഭവങ്ങൾ ഉൽപ്പാദിപ്പിക്കുന്ന കർഷകരാണോ, അതോ കല്ലും മണ്ണുമാണോ ഇന്ത്യയെന്ന് വലിയ രാജ്യസ്നേഹികളായി സ്വയം അവരോധിക്കുന്ന ഇന്നത്തെ ഭരണാധികാരികൾ വ്യക്തമാക്കണം. ജനങ്ങളുടെ നിലനിൽപ്പിനെ അപകടത്തിലാക്കുന്ന ഒരു ഭരണവും ജനാധിപത്യഭരണമല്ല.

സ്വജാതിവിവാഹമാണ് ജാതിവ്യവസ്ഥ നിലനിൽക്കാൻ കാരണം. ഈ സാമൂഹികരീതിയെ ഇല്ലാതാക്കിയാൽ ജാതിവിവേചനം അവസാനിക്കും. ഭരണഘടനയുടെ അന്തഃസത്തയായ ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും തുടച്ചുനീക്കി ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ ഹിന്ദുരാജ്യം സ്ഥാപിക്കാനാണ് ഇന്ത്യ ഭരിക്കുന്നവർ ശ്രമിക്കുന്നതെന്നും ചുള്ളിക്കാട‌് പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2GxNtRl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages