തിരുവനന്തപുരം> ‘റഫേൽ കള്ളനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി ശനിയാഴ്ച വൈകിട്ട‌് പഞ്ചായത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ പ്രധാനമന്ത്രി മോഡിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കും. എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധത്തിൽ പങ്കാളികളാകണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.
റഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതിന്റെ തെളിവുകൾ മാധ്യമങ്ങൾ പുറത്തുവിടുന്നു. തന്റെ ഓഫീസ് റഫേൽ ഇടപാടിൽ ഇടപെട്ടിരുന്നില്ല എന്ന ഇതുവരെയുള്ള മോഡിയുടെ അവകാശവാദമാണ് തകർക്കപ്പെട്ടത്. അഴിമതിവിരുദ്ധ പ്രഖ്യാപനവുമായി അധികാരത്തിലേറിയ മോദി സർക്കാർ കോർപറേറ്റുകൾക്ക് വേണ്ടി അഴിമതി കുംഭകോണങ്ങൾ നടത്തി ജനങ്ങളെ വഞ്ചിക്കുകയാണ്. രാജ്യത്തെ തന്നെ വിൽപ്പനച്ചരക്കാക്കി മാറ്റുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട തെളിവുകളെന്നും പ്രസ‌്താവന തുടർന്നു.
from Kerala || Deshabhimani Online News http://bit.ly/2tdqyD1
via IFTTT
No comments:
Post a Comment