തിരുവനന്തപുരം> സർക്കാർ 1000 ദിനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 21 മാവേലി സ‌്റ്റോർ നവീകരിച്ച‌് സൂപ്പർ മാർക്കറ്റുകളാക്കി ഉയർത്തുമെന്ന‌് ഭക്ഷ്യമന്ത്രി പി തിലോത്തമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.14 കേന്ദ്രത്തിൽ ഗൃഹോപകരണശാലകൾ ആരംഭിക്കും. നിലവിലുള്ള ഹൈപ്പർമാർക്കറ്റുകളോട‌് ചേർന്നാണിത‌്. സംസ്ഥാന ഉദ‌്ഘാടനം 26ന‌് കോട്ടയം ഹൈപ്പർ മാർക്കറ്റിൽ ഭക്ഷ്യമന്ത്രി നിർവഹിക്കും.
മൂന്ന‌് പുതിയ മാവേലി സ‌്റ്റോറും ആരംഭിക്കും. റേഷനിങ് സമ്പ്രദായം സുതാര്യമാക്കാൻ കഴിഞ്ഞത് ഭരണനേട്ടമാണെന്നും മന്ത്രി പറഞ്ഞു. റേഷൻ കാർഡുകൾ ഇല്ലാത്തവർക്ക് പുതിയ അപേക്ഷ നൽകാൻ ഓൺലൈൻ സംവിധാനം തയ്യാറായി. പുതുതായി 3.5 ലക്ഷം കാർഡ‌് അനുവദിച്ചു. റേഷൻ സൗജന്യത്തിന് അർഹതയുള്ള മുൻഗണനാപട്ടിക പുതുക്കി. 2.86 ലക്ഷം മുൻഗണനാ കാർഡുകൾ അനർഹമാണെന്ന് കണ്ടെത്തി. 15 ലക്ഷം പുതിയ ഗുണഭോക്താക്കളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി. സപ്ലൈകോ പുതുതായി 28 മാവേലി സ്റ്റോർ, ഏഴ് സൂപ്പർ മാർക്കറ്റുകൾ എന്നിവ ആരംഭിച്ചു.
സപ്ലൈകോയുടെ നെല്ല‌് സംഭരണ പദ്ധതിയിൽ കർഷകർക്ക‌് പണം ഉടൻ ലഭ്യമാക്കാനായി വായ‌്പാ പദ്ധതി ആരംഭിച്ചു. ഇതിന്റെ പലിശബാധ്യത സർക്കാർ ഏറ്റെടുത്തു.സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 അവശ്യസാധനത്തിന്റെ വില വർധിപ്പിക്കില്ലെന്ന വാഗ‌്ദാനം നിറവേറ്റി. കടല, തുവരപരിപ്പ‌്, ചെറുപയർ എന്നിവയുടെ വില കുറയ‌്ക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2U1wjj6
via IFTTT
No comments:
Post a Comment