തിരുവനന്തപുരം > 2018ലെ സർവകലാശാല (സെനറ്റിന്റെയും സിൻഡിക്കറ്റിന്റെയും താൽക്കാലിക ബദൽ ക്രമീകരണം) ഓർഡിനൻസ‌് ഉൾപ്പെടെ ഒമ്പത‌് ഓർഡിനൻസ‌് പുനർവിളംബരം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.കേരള വെറ്ററിനറി സർവകലാശാല ഭേദഗതി, പരിയാരം സഹകരണ ആശുപത്രി കോംപ്ലക‌്സും അക്കാദമി ഓഫ‌് മെഡിക്കൽ സയൻസസും(മാനേജ‌്മെന്റും ഭരണനിർവഹണവും ഏറ്റെടുക്കൽ), മദ്രസ്സാധ്യാപക ക്ഷേമനിധി, വഖഫ‌് ബോർഡിന‌് കീഴിലുള്ള സർവീസുകൾ സംബന്ധിച്ച പിഎസ‌്സി ഓർഡിനൻസ‌്, മദ്രാസ‌് ഹിന്ദുമത ധർമ എൻഡോവ‌്മെന്റ‌് രണ്ടാം ഭേദഗതി, കേരള പ്രിവെൻഷൻ ഓഫ‌് ഡാമേജ‌് ടു പ്രൈവറ്റ‌് പ്രോപ്പർടി ആൻഡ‌് പെയ‌്മെന്റ‌് ഓഫ‌് കോമ്പൻസേഷൻ, കേരള പൊലീസ‌് ഭേദഗതി ഓർഡിനൻസ‌്, പ്രവാസി കേരളീയരുടെ ക്ഷേമഭേദഗതി എന്നിവയാണ‌് മറ്റ‌് ഓർഡിനൻസുകൾ.
ബിജുവിന്റെ വിധവയ‌്ക്ക‌് ജോലി നൽകും
|കണ്ണൂർ കേളകം നരിക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ബിജു അഞ്ചാനിക്കലിന്റെ ഭാര്യ കത്രീനയ‌്ക്ക‌് ആറളം വൈൽഡ‌് ലൈഫ‌് ഡിവിഷനിലെ നരിക്കടവ‌് ഫോറസ‌്റ്റ‌് സ‌്റ്റേഷനിൽ ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
from Kerala || Deshabhimani Online News http://bit.ly/2BMj7r3
via IFTTT
No comments:
Post a Comment