ന്യൂഡൽഹി > ഡൽഹിയിലെ ഹോട്ടലിലുണ്ടായ തീ പിടുത്തത്തിൽ മരിച്ചത് എറണാകുളം സ്വദേശികളായ അമ്മയും മക്കളും. ചേരാനല്ലൂർ സ്വദേശിയായ നളിനിയമ്മ(85). മകൻ വിദ്യാസാഗർ(50) മകൾ ചോറ്റാനിക്കര എരുവേലി പഴങ്ങനാട്ട് വീട്ടിൽ ജയശ്രീ കണ്ണൻ ( 53) എന്നിവരാണ് മരിച്ചത്. തിപിടുത്തത്തിൽ ആകെ 20 പേർ മരിച്ചു. നിരവധി പേർക്ക് പൊളളലേറ്റിട്ടുണ്ട്. ജയശ്രീയുടെ മരണമാണ് ആദ്യം സ്‌ഥിരീകരിച്ചത്.
ഇന്ന് പുലർച്ചെ 4.30 ഓടെയാണ് ഡൽഹി കരോൾബാഗിലെ അർപിത് പാലസ് എന്ന ഹോട്ടലിന് തീ പിടിച്ചത്.
വിവാഹത്തിൽ പങ്കെടുക്കാനാണ് 13 അംഗ മലയാളി സംഘം ഡൽഹിയിൽ എത്തിയിരുന്നത്. സംഘത്തിലെ 10 പേരും സുരക്ഷിതരാണ്.വിവഹചടങ്ങുകൾ കഴിഞ്ഞ് ഹോട്ടലിൽ വിശ്രമിക്കുകയായിരുന്നു സംഘം. ഇന്ന് രാവിലെ ഹരിദ്വാറിൽ പോകാൻ ഇരിക്കയായിരുന്നു.

ഹോട്ടലിലുണ്ടായിരുന്ന നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരമാണ്.
അഞ്ച് നില കെട്ടിടത്തിലെ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. തീ പടരുന്പോള്‍ താമസക്കാര്‍ ഉറക്കമായിരുന്നു.തീ ആളിപടരുന്നത് മുകൾനിലയിൽനിന്വ് ചാടിയ രണ്ടുപേരും മരിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2UTBgdv
via IFTTT
No comments:
Post a Comment