തിരുവനന്തപുരം
ആയുർവേദം ഉൾപ്പടെയുള്ള പരമ്പരാഗത ചികിത്സാമേഖലയുടെ വിപണി സാധ്യതകൾക്ക് ഊർജം പകർന്ന് അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന്റെ ബയർ സെല്ലർ മീറ്റ‌്. 19 രാജ്യങ്ങളിൽനിന്നായി 32 പ്രതിനിധികൾ ആയുഷ് മേഖലയുടെ വ്യവസായ സാധ്യതകൾ ചർച്ച ചെയ്തു. കേരളത്തിലെ ആയുർവേദ, സിദ്ധ, ഹോമിയോ എന്നീ മേഖലകളിലെ ഉൽപ്പന്നങ്ങളുടെയും വെൽനസ് ടൂറിസം പോലുള്ള സേവനങ്ങളുടെയും വിദേശ വിപണന സാധ്യതകളിൽ മീറ്റിൽ പങ്കെടുത്ത വിദേശ പ്രതിനിധികൾ താൽപ്പര്യം പ്രകടിപ്പിച്ചു.
യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ആയുഷ് ചികിത്സാ രീതികൾക്ക് ഏറെ പ്രചാരമുണ്ടെന്ന് മീറ്റിൽ സംസാരിച്ച ഒമാൻ, യുഎഇ, ബഹറിൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള നാൽപ്പതോളം കമ്പനികളാണ് ബയർ സെല്ലർ മീറ്റിന്റെ ഭാഗമായത്. വെൽനസ്സ് ടൂറിസത്തിന്റെ ശരിയായ വിപണനമാർഗങ്ങളും അനന്തസാധ്യതകളും ചർച്ച ചെയ്ത മീറ്റിൽ വിദേശ പ്രതിനിധികളുടെ സാന്നിധ്യം ശ്രദ്ധേയമായി.
from Kerala || Deshabhimani Online News http://bit.ly/2SG35tb
via IFTTT
No comments:
Post a Comment