അന്തർസംസ്ഥാന മോഷ്ടാക്കൾ പാലക്കാട്ട് അറസ‌്റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

അന്തർസംസ്ഥാന മോഷ്ടാക്കൾ പാലക്കാട്ട് അറസ‌്റ്റിൽ

പാലക്കാട്
കേരളത്തിലും തമിഴ്നാട്ടിലും നിരവധി കേസുകളിൽ പ്രതികളായ നാൽവർ സംഘത്തെ ടൗൺ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. തൃശൂർ വടക്കാഞ്ചേരി കുറുമൽ പുഞ്ചപ്പാടത്ത് തിലകൻ(52), മലപ്പുറം പൊന്നാനി ആലുങ്കൽ തേക്കേടത്ത് റഫീഖ്(37), മങ്കട അരിപ്ര കല്ലിങ്കൽ വീട്ടിൽ സജിത്ത്(43),പാലക്കാട് ചിറ്റൂർ, നന്ദിയോട് മേലെ കവറത്തോട് മനേഷ്(34)എന്നിവരെയാണ് ശനിയാഴ്ച ഉച്ചയ‌്ക്ക് വടക്കന്തറ ക്ഷേത്രത്തിനു സമീപത്തുനിന്ന‌് ടൗൺ നോർത്ത് എസ്‌ഐ ആർ രാജേഷും സംഘവും അറസ്റ്റു ചെയ്തത്.

മോഷണലക്ഷ്യവുമായാണ‌് ഇവർ പാലക്കാട്ട് എത്തിയത്. മോഷണത്തിനുപയോഗിക്കുന്ന വിവിധ ഇരുമ്പുപകരണങ്ങളും പൊലീസ് കണ്ടെത്തി. മനേഷിന് ഇരിങ്ങാലക്കുട, നെന്മാറ, ആലുവ, ആലത്തൂർ , കൊഴിഞ്ഞാമ്പാറ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുണ്ട്. വിവിധ ജയിലുകളിൽ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. റഫീഖിന് തൃശൂർ, കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷനുകളിലും കോയമ്പത്തൂർ, സിങ്കനല്ലൂർ എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലും കേസുണ്ട്. തിലകൻ പാലക്കാട് സൗത്ത്, നോർത്ത്,  ഹേമാംബിക നഗർ, തൃശൂർ ഈസ്റ്റ്,  ഇരിങ്ങാലക്കുട, തൃശൂർ റെയിൽവേ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ കളവു കേസിൽ പ്രതിയാണ‌്. വിയ്യൂർ, ഇരിങ്ങാലക്കുട, ആലത്തൂർ എന്നീ ജയിലുകളിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

സജിത്തിന് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിൽ കളവുകേസുണ്ട്. അമ്പലത്തിലെ മോഷണം, ഭവനഭേദനം, പോക്കറ്റടി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ  ഏർപ്പെട്ടിരുന്ന പ്രതികളാണ് നാലുപേരും. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ ആർ  രാജേഷ്, എഎസ്ഐമാരായ വി നന്ദകുമാർ, വി ഗംഗാധരൻ, സീനിയർ സിപിഒ സി  രാധാകൃഷ്ണൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ കിഷോർ, എം സുനിൽ, കെ അഹമ്മദ് കബീർ, ആർ വിനീഷ്, ആർ രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2DN5CYw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages