തിരുവനന്തപുരം > 600 രൂപയുണ്ടായിരുന്ന പെൻഷൻ 1200 രൂപയാക്കി അരക്കോടിയിലേറെ പേർക്കാണ‌് (51 ലക്ഷം) സർക്കാർ ക്ഷേമ പെൻഷൻ നൽകുന്നത‌്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 11 ലക്ഷം പേർക്കാണ‌് പുതുതായി പെൻഷൻ അനുവദിച്ചത‌്. 600 രൂപയുണ്ടായിരുന്ന പെൻഷൻ 1200 രൂപയാക്കി. കടുത്ത ചൂഷണത്തിന‌് ഇരയായിരുന്ന നേഴ‌്സിങ‌് ഉൾപ്പെടെ 26 മേഖലയിൽ സർക്കാൻ മിനിമം വേതനം നടപ്പാക്കി. നമ്മുടെ തൊഴിൽമേഖലയുടെ അവിഭാജ്യഘടകമായ ഇതര സംസ്ഥാന തൊഴിലാളികൾക്കായി അപ‌്നാഘർ ഭവനവും ക്ഷേമപദ്ധതികളും നടപ്പാക്കി.
തരിശിടങ്ങൾ പച്ചപ്പണിഞ്ഞു
തരിശുകിടന്ന നമ്മുടെ പാടങ്ങൾ പച്ചപ്പ‌് തിരിച്ചുപിടിക്കുകയാണ‌്. 16,000 ഹെക്ടർ തരിശുനിലത്ത‌് നെൽകൃഷി ആരംഭിച്ചു. പുതുതായി 25,000 ഹെക്ടറിലാണ‌് നെൽകൃഷി തുടങ്ങിയത‌്.

from Kerala || Deshabhimani Online News http://bit.ly/2BJMmuv
via IFTTT
No comments:
Post a Comment