1000 ദിനം: വർധിച്ചത‌് 130 മെഗാവാട്ട‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

1000 ദിനം: വർധിച്ചത‌് 130 മെഗാവാട്ട‌്

തിരുവനന്തപുരം> സമ്പൂർണ വൈദ്യുതീകരണം യാഥാർഥ്യമാക്കിയ വൈദ്യുതിവകുപ്പാകട്ടെ ആഭ്യന്തര ഉൽപ്പാദനശേഷിയിൽ 130 മെഗാവാട്ട‌് വർധിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിന‌് നമ്മൾ സാക്ഷിയായതും ആയിരം ദിവസങ്ങൾക്കുള്ളിലാണ‌്. കേരളത്തെ തകർത്തെറിഞ്ഞ പ്രളയത്തിനു മുന്നിൽ പകച്ചുനിൽക്കാത്ത സർക്കാർ പുനർനിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ‌്.

കേന്ദ്രത്തിന്റെ ഉൾപ്പെടെയുള്ള സഹായത്തിന‌് കാത്തുനിൽക്കാതെ ആശ്വാസവിതരണം പൂർത്തിയാക്കിയ സർക്കാർ പുതിയ കേരളത്തെ നിർമിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. നിശ്ചയദാർഢ്യമുള്ള ഈ സർക്കാരിന്റെ മുന്നിൽ അസാധ്യമായി ഒന്നുമില്ല. അതിനാൽ പുതിയ കേരളം സൃഷ്ടിക്കുകതന്നെ ചെയ്യും.

കേരള ബാങ്ക‌്

കേരളത്തിന്റെ സ്വന്തം ബാങ്ക‌് എന്ന സ്വപ്നം  യാഥാർഥ്യത്തിലേക്കു നീങ്ങുകയാണ‌്. 14 ജില്ലാ ബാങ്കുകളെയും സംയോജിപ്പിച്ചുള്ള കേരള ബാങ്കിന‌് റിസർവ‌് ബാങ്കിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞു.

ആരോഗ്യം


മെഡിക്കൽ കോളേജുകളിൽ ഒപി വിഭാഗം ജനസൗഹൃദം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 55 കുടുംബാരോഗ്യകേന്ദ്രം. 44 ആശുപത്രികളിൽ പുതുതായി ഡയാലിസിസ് സൗകര്യം. മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറഞ്ഞ സംസ്ഥാനം പകർച്ചവ്യാധി നിയന്ത്രണത്തിന് ആരോഗ്യജാഗ്രത. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന് അമൃതം.



from Kerala || Deshabhimani ​Online ​News http://bit.ly/2U35ye9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages