11 ഡിവൈഎസ്‌പിമാരെ തരംതാഴ്‌ത്തി; 26 സിഐമാര്‍ക്ക്‌ സ്ഥാനക്കയറ്റം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

11 ഡിവൈഎസ്‌പിമാരെ തരംതാഴ്‌ത്തി; 26 സിഐമാര്‍ക്ക്‌ സ്ഥാനക്കയറ്റം

തിരുവനന്തപുരം > ഡിവൈഎസ്‌പിമാരായി താത്‌ക്കാലിക പ്രമോഷൻ നൽകിയ 11 പേരെ സിഐ തസ്‌തികയിലേക്ക്‌ തിരിച്ചയക്കാൻ സർക്കാർ ഉത്തരവായി. കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലിന്റെ ഉത്തരവനുസരിച്ചാണ്‌ തീരുമാനം. 53 ഡിവൈഎസ്‌പിമാര്‍ക്കും 11 എഎസ്‌പിമാര്‍ക്കും സ്ഥലംമാറ്റത്തിനും ഉത്തരവായി. 26 സിഐമാര്‍ക്ക് ഡിവൈഎസ്‌പിമാരായി സ്ഥാനക്കയറ്റം നൽകി.

സിഐ തസ്‌തികയിലേക്ക്‌ തിരിച്ചയച്ച ഡിവൈഎസ്‌പിമാർ :

 

താത്‌ക്കാലിക സ്ഥാനക്കയറ്റം നൽകിയിരുന്ന 12 പേരെ പഴയ തസ്‌തികയിലേക്ക്‌ തിരിച്ചയക്കാനായിരുന്ന ശുപാർശ. പട്ടികയിൽപ്പെട്ട എം ആർ  മധു ബാബു ഇന്നലെ ട്രിബ്യൂണലിൽ പോയി സ്റ്റേ വാങ്ങിയതിനാൽ തിരിച്ചയച്ച പട്ടിയിൽ ഉൾപ്പെട്ടില്ല.

ഒഴിവുണ്ടായ 11 ഡിവൈഎസ്‌പി തസ്‌തികയിലേക്ക് സിഐമാർക്ക് സ്ഥാന കയറ്റം നൽകിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി നേതൃത്വത്തിലുള്ള സ്ഥാനകയറ്റ നിർ‍ണ സമിതിയാണ് താൽക്കാലിക സ്ഥാനക്കയറ്റം കിട്ടിയ 151 ഡിവൈഎസ്‌പിമാ‍രുടെ വിവരങ്ങള്‍ പരിശോധിച്ച് 12 പേരെ തിരിച്ചയക്കാൻ നിർദ്ദേശിച്ചത്. ബാക്കിയുള്ള 139 പേരെ സ്ഥിരപ്പെടുത്താനാണ് ശുപാർശ.



from Kerala || Deshabhimani ​Online ​News http://bit.ly/2MJhI8Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages