തിരുവനന്തപുരം> വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു .സാംക്രമിക രോഗങ്ങളുടേയും വൈറസ് മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളുടെയും പശ്ചാത്തലത്തില്‍ രോഗകാരണം കണ്ടെത്താനും രോഗകാരികളെ മനസിലാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും കഴിയുന്ന സ്ഥാപനമാണ് നിലവില്‍ വരുന്നത്.
28,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടം ഉള്‍പ്പെടുന്ന ആദ്യഘട്ടം രണ്ടാഴ്ചക്കകം നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് പ്രീഫാബ് കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല. കെ എസ് ഐ ഡി സി യുടെ നേതൃത്വത്തില്‍ 80,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണുമുള്ള രണ്ടാം ഘട്ടത്തിന്റെ പ്രവൃത്തിയും വേഗതയില്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ ആരോഗ്യ മേഖലയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയ നിപയെ സധൈര്യം നാം കീഴ്‌പെടുത്തിയെന്നും ലോകം സൂക്ഷ്മമായി നിരീക്ഷിക്കുകയും കേരളത്തെ അഭിനന്ദിക്കുകയും ചെയ്ത ദിനങ്ങളായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു . നിപാ വൈറസ് ബാധയുടെ ആ നാളുകള്‍ നമുക്ക് ഒരിക്കലും മറക്കാനാകില്ല.
രോഗനിര്‍ണയത്തിനും പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി നിര്‍മ്മാണത്തിലേക്ക് കടക്കുന്ന ഘട്ടമായിരുന്നു അത്. വേഗത്തില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ത്ഥ്യമാക്കാനായിരുന്നു അന്ന് നിര്‍ദ്ദേശം നല്‍കിയത്. മെയ് 30ന് തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് നടത്തിയ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു.
ഒപ്പം രോഗം പടരാനുള്ള സാധ്യത മനസിലാക്കി മുന്‍കരുതല്‍ നടപടികള്‍ നിര്‍ദ്ദേശിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനമാകും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ പ്രവര്‍ത്തനം നടക്കുക.
from Kerala || Deshabhimani Online News http://bit.ly/2TonnDL
via IFTTT
No comments:
Post a Comment