സുരേഷ്‌ഗോപി വാഗ്‌ദാനംചെയ്‌ത സഹായം നൽകിയില്ല; ആരോപണവുമായി കോടീശ്വരനിലെ മത്സരാർത്ഥിയായിരുന്ന യുവതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

സുരേഷ്‌ഗോപി വാഗ്‌ദാനംചെയ്‌ത സഹായം നൽകിയില്ല; ആരോപണവുമായി കോടീശ്വരനിലെ മത്സരാർത്ഥിയായിരുന്ന യുവതി

ആലപ്പുഴ > കോടീശ്വരൻ പരിപാടിക്കിടെ അവതാരകനായ സുരേഷ്‌ ഗോപി എംപി നൽകിയ വാഗ്‌ദാനം പാലിച്ചില്ലെന്ന ആരോപണവുമായി മത്സരാർത്ഥിയായിരുന്ന യുവതി രംഗത്ത്‌. ആലപ്പുഴ സ്വദേശിനിയായ സൗമില നജീം ആണ്‌ ബിജെപി എംപികൂടിയായ സുരേഷ്‌ഗോപിക്കെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്‌. 2017 ൽ നടന്ന പരിപാടിക്കിടെയാണ്‌ സൗമിലയ്‌ക്ക്‌ സുരേഷ്‌ ഗോപി എംപി മാർച്ച്‌ മാസത്തിലെ ശമ്പളം വീട്‌ പണിയുന്നതിനായി വാഗ്‌ദാനം ചെയ്‌തത്‌.

എന്നാൽ രണ്ട്‌ വർഷം കഴിഞ്ഞിട്ടും വാഗ്‌ദാനം നൽകിയതല്ലാതെ ഒരു രൂപപോലും നൽകിയില്ലെന്ന്‌ സൗമില ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറയുന്നു. പണമില്ലാത്തതുകൊണ്ട്‌ വീട്‌ പണിയാൻ കഴിയാതിരുന്ന സൗമിലയ്‌ക്ക്‌ ഒരുമാസത്തെ ശമ്പളം വാഗ്‌ദാനം ചെയ്‌ത സംഭവം അന്ന്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു.
 ഇത്രയുംകാലമായിട്ടും കിട്ടാത്ത പണത്തിനുവേണ്ടിയല്ല ഇപ്പോൾ പോസ്‌റ്റ്‌ ചെയ്യുന്നതെന്ന്‌ യുവതി പറയുന്നു. തനിക്ക്‌ ഇത്‌ കിട്ടിയെന്ന്‌ വിശ്വസിക്കുന്ന കുറേയധികം ആളുകളുണ്ട്‌. അവരെ അറിയിക്കാൻ മാത്രമാണ്‌. വാഗ്‌ദാനങ്ങളിൽ വംശവദരാകാതിരിക്കുകയെന്നും പോസ്‌റ്റിൽ പറയുന്നു.

"പാലിക്കപ്പെടാതെ പോയ ആ വാക്കുകൾക്ക് ഇന്ന് രണ്ടാം വാർഷികം.......
......(2017 മാർച്ചിലെ എംപി ശമ്പളം)
NB▪ വാഗ്ദാനങ്ങളിൽ വശംവതരാകാതിരിക്കുക...............' ഇങ്ങനെയാണ്‌ സൗമില പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌.


 



from Kerala || Deshabhimani ​Online ​News http://bit.ly/2Sp7D6c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages