കെഎസ‌്ആർടിസിക്ക‌് വീണ്ടും 1000 കോടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

കെഎസ‌്ആർടിസിക്ക‌് വീണ്ടും 1000 കോടി

തിരുവനന്തപുരം
കെഎസ‌്ആർടിസി പുനഃസംഘടനയ‌്ക്ക‌്  1000 കോടിരൂപ കൂടി വകയിരുത്തി. ആദ്യവർഷം അനുവദിച്ച 1000 കോടിരൂപ യിൽ പെൻഷൻ, ശമ്പളം, കെടിഡിഎഫ‌്സി തിരിച്ചടവ‌് എന്നീ ആവശ്യങ്ങൾക്കായി 921 കോടി ചെലവഴിച്ചു. 2019–-20 സാമ്പത്തികവർഷം കെഎസ‌്ആർടിസി പരിതാപകരമായ അവസ്ഥയിൽനിന്ന‌് കരകയറുമെന്ന‌് ധനമന്ത്രി പറഞ്ഞു.

ജലഗതാഗത മേഖലയിലെ സ‌്റ്റേറ്റ‌് വാട്ടർ ട്രാൻസ‌്പോർട്ട‌് ഡിപ്പാർട്ട‌്മെന്റ‌്, കേരള ഷിപ്പിങ‌് ആൻഡ‌് ഇൻലാൻഡ‌് നാവിഗേഷൻ, കോസ‌്റ്റൽ ഷിപ്പിങ‌് ആൻഡ‌് ഇൻലാൻഡ‌് നാവിഗേഷൻ എന്നീ സ്ഥാപനങ്ങൾക്ക‌് 131 കോടിരൂപയും പുതിയ ബോട്ടുകൾ വാങ്ങുന്നതിന‌് 21 കോടിരൂപയും വകയിരുത്തി. വൈക്കം–-തവണക്കടവ‌് കടത്തിൽ റോ റോ സർവീസ‌് ഏർപ്പെടുത്തും. കേരള ഷിപ്പിങ‌് ആൻഡ‌് ഇൻലാൻഡ‌് നാവിഗേഷൻ കോർപറേഷന‌് രാത്രി താമസ സൗകര്യത്തോടുകൂടിയ ക്രൂയിസ‌് വെസ്സൽ 40 കോടി രൂപയ‌്ക്ക‌് വാങ്ങും. 1200 ടൺ ശേഷിയുള്ള ബാർജും വാങ്ങും. ഹൈക്കോടതിക്കുസമീപത്തെ ജെട്ടി നവീകരിക്കാൻ 2.7 കോടിരൂപ വകയിരുത്തി.

തുറമുഖ വകുപ്പിന‌് 98 കോടിരൂപ വകയിരുത്തി. അഴീക്കൽ ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം, പൊന്നാനി തുറമുഖങ്ങളിലെ ഷിപ്പി‌ങ‌് ഓപ്പറേഷൻസിന്റെ വിപുലീകരണത്തിന‌് 48 കോടിരൂപ വകയിരുത്തി. അഴീക്കലിൽ ഗ്രീൻഫീൽഡ‌് ഔട്ടർ പോർട്ട‌് വികസിപ്പിക്കാൻ രജിസ‌്റ്റർ ചെയ‌്ത കമ്പനിക്ക‌് 13  കോടി രൂപ വകയിരുത്തി.

കൊച്ചി മെട്രോയുടെ മഹാരാജാസ‌് കോളേജ‌് മുതൽ പേട്ടവരെയുള്ള ലൈൻ 2019–-20ൽ പൂർത്തിയാക്കും. തിരുവനന്തപുരം എയർപോർട്ടിന‌് 18 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2UxI7sS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages