ശബരിമലയ്‌ക്ക‌് 739 കോടി ; ഇടത്താവളങ്ങ‌ളിൽ ആധുനിക സൗകര്യമൊരുക്കാൻ കിഫ‌്ബി വഴി 141.75 കോടി, തിരുപ്പതി മാതൃകയില്‍ സംവിധാനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

ശബരിമലയ്‌ക്ക‌് 739 കോടി ; ഇടത്താവളങ്ങ‌ളിൽ ആധുനിക സൗകര്യമൊരുക്കാൻ കിഫ‌്ബി വഴി 141.75 കോടി, തിരുപ്പതി മാതൃകയില്‍ സംവിധാനം


തിരുവനന്തപുരം
ശബരിമലയെ തകർക്കാനുള്ള സംഘടിത നീക്കങ്ങൾക്ക‌് ബജറ്റിലൂടെ മറുപടി. റോഡ്, പശ്ചാത്തല വികസനം അടക്കമുളള പദ്ധതികള്‍ക്കായി മൊത്തം 739 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. ശബരിമലയില്‍ തിരുപ്പതി മാതൃകയില്‍  സംവിധാനം ഒരുക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

ചരിത്രത്തിലാദ്യമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100കോടി രൂപ അനുവദിച്ചു. ഇത്തവണ ശബരിമല പ്രക്ഷോഭം മൂലം ബോര്‍ഡിനുണ്ടായ വരുമാന നഷ്ടം നികത്തുന്നതാണ് പ്രഖ്യാപനം.

ശബരിമലയുടെ പരിസ്ഥിതി സംരക്ഷിച്ച‌് തീർഥാടകർക്ക‌് പരമാവധി സൗകര്യങ്ങൾ  ഒരുക്കും. ശബരിമലയിലേക്കുള്ള റോഡുകളുടെ നവീകരണത്തിന‌്  200 കോടി വകയിരുത്തി.  ശബരിമല, പമ്പ, നിലയ‌്ക്കൽ, മറ്റ‌് ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ ആധുനികസൗകര്യങ്ങൾ ഒരുക്കാൻ 141.75 കോടിയുടെ പദ്ധതി കിഫ‌്ബി വഴി നടപ്പാക്കും.

പമ്പയിൽ 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും.  നിലക്കലിൽ വാഹന പാർക്കിങ് വിപുലീകരണത്തിന‌് 4.85 കോടിയും വിരിപ്പന്തലിന‌് 34.1 കോടിയും പമ്പയിൽ വിരിപ്പന്തലിന‌് 19.49 കോടിയും എരുമേലി, കീഴില്ലം ഇടത്താവളങ്ങൾക്കായി 19.39 കോടി വീതവും റാന്നിയിൽ വാഹനപാർക്കിങ്ങിന‌് 4.84 കോടിയും വകയിരുത്തി.

ശബരിമലയിലേക്കുള്ള റോഡുകളുടെ പ്രവൃത്തികൾക്ക‌് എൽഡിഎഫ‌് കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക്  ഇക്കുറി 36 കോടിരൂപ നൽകുമെന്നും  ബജറ്റ‌് പ്രഖ്യാപനത്തിലുണ്ട‌്.  

 



from Kerala || Deshabhimani ​Online ​News http://bit.ly/2WuRxr2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages