കൊച്ചി > ശബരിമല സ്‌ത്രീപ്രവേശന വിധിക്കെതിരെ സമരമെന്ന പേരിൽ കലാപം അഴിച്ചുവിടാൻ ശ്രമം നടത്തുന്ന ബിജെപിയുടെ ഇരട്ടത്താപ്പ് വെളിവാക്കി ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി മുരളീധരന്‍. സുപ്രീം കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും വിധിയുടെ പശ്‌ചാത്തലത്തിൽ ശബരിമലയിൽ ദർശനത്തിനെത്തുന്ന യുവതികൾക്ക് പൊലീസ് സുരക്ഷയൊരുക്കേണ്ടി വരുമെന്നും വി മുരളീധരന്‍ ഇംഗ്ലീഷ് ചാനലായ സിഎൻഎൻ‐ന്യൂസ് 18ലെ ചര്‍ച്ചയില്‍ തുറന്നു സമ്മതിക്കുന്നു.
കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ പ്രശ്‌നമില്ല. അത്തരം ഭക്തരായ സ്ത്രീകള്‍ക്ക് പൊലീസും സര്‍ക്കാരും സുരക്ഷ നല്‍കുന്നതില്‍ തെറ്റില്ലെന്നും ചാനല്‍ ചര്‍ച്ചയ്ക്കിടെ മുരളീധരൻ പറഞ്ഞു. എന്നാല്‍, കഴിഞ്ഞ ദിവസം രണ്ട് യുവതികള്‍ ശബരിമലയിലെത്തിയത് പൊലീസിന്റെ വ്യക്തമായ ഗൂഢാലോചനയിലൂടെയാണെന്ന ആരോപണവും മുരളീധരന്‍ ഉന്നയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2TqfHR0
via IFTTT
No comments:
Post a Comment