കലി അടങ്ങാതെ സംഘപരിവാർ... - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

കലി അടങ്ങാതെ സംഘപരിവാർ...


ഹർത്താലിന്റെ മറവിൽ  ആർഎസ‌്എസ‌്–-ബിജെപി കലാപത്തിൽ സംസ്ഥാനം യുദ്ധക്കളമായി. അക്രമത്തിൽ നിരവധിപേർക്ക‌് പരിക്കേറ്റു. സർക്കാർ ഓഫീസുകൾക്കും പൊലീസ‌് സ‌്റ്റേഷനുകൾക്കും സിപിഐ എം ഓഫീസുകൾക്കും നേരെ വ്യാപകഅക്രമമുണ്ടായി. വിവിധ ജില്ലകളിലെ സംഘപരിവാർ പേക്കൂത്തിന്റെ പ്രധാന വിവരങ്ങൾ.

തിരുവനന്തപുരം
സെക്രട്ടറിയറ്റ‌് മാർച്ചിൽ ഉടനീളം അക്രമം. മാധ്യമപ്രവർത്തകരെ മർദിച്ചു. നെടുമങ്ങാട്ട‌് മൂന്നുമണിക്കൂറോളം സംഘപരിവാർ അതിക്രമം. സിപിഐ എം ഓഫീസുകൾക്കുനേരെ കല്ലേറും ബോംബേറും. കാട്ടാക്കടയിൽ താലൂക്കാഫീസ‌് ആക്രമിച്ചു. തഹസിൽദാർക്കുനേരെ ചുടുകട്ടയേറ‌്.  പ്രാവച്ചമ്പലത്ത‌് ബോംബേറിൽ നാല‌് സിപിഐ എം പ്രവർത്തകർക്ക‌് പരിക്ക‌്.വീടുകളും വ്യാപാരസ്ഥപനങ്ങളും തകർത്തു. നെടുമങ്ങാട‌് നഗരസഭ കൗൺസിലർ പി സാബുവിന്റെ വീടും കാറും തകർത്തു.ഡിവൈഎഫ‌്ഐ പ്രവർത്തകൻ വിഷ‌്ണുവിന്റെ വീട‌് തകർത്തു. ഭാര്യ വനിതാ മതിലിൽ പങ്കെടുത്തതിന്റെപേരിൽ വിമുക്ത ഭടന‌് നേരെ ആക്രമണം. കർണാടക ആടിസി ബസുകൾക്കും ആക്രമണം. മലയിൻകീഴിൽ കടകൾതുറന്ന വ്യാപാരികൾക്കുനേരെ കല്ലേറ്.

കൊല്ലം
സിപിഐ എം പട്ടാഴി, പടിഞ്ഞാറെ കല്ലട, ചവറ  ലോക്കൽ കമ്മിറ്റി ഓഫീസുകൾ ആക്രമിച്ചു. ചക്കുവരയ്ക്കൽ നിരപ്പിലിൽ രക്തസാക്ഷിമണ്ഡപവും ശൂരനാട്ട് സിപിഐ എം കൊടിമരങ്ങളും  നശിപ്പിച്ചു. മൺറോതുരുത്ത് കൺട്രാംകാണിയിൽ അങ്കണവാടിക്കുനേരെ ആക്രമണമുണ്ടായി. കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ രണ്ട‌്  ബൈക്കുകൾ കത്തിക്കുകയും നിരവധി ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തു. അയത്തിൽ പവർഹൗസ് ജങ‌്ഷനിൽ പ്രവർത്തിക്കുന്ന വൈദ്യുതി ബോർഡ് ഓഫീസിനുനേരെ ആക്രമണമുണ്ടായി. നെടുവത്തൂരിൽ അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചു. കൊല്ലത്ത്  ‌രണ്ട‌് മാ ധ്യമപ്രവർത്തകരെ ആക്രമിച്ചു. ചാത്തന്നൂരിൽ രാവിലെ പത്തിനു കട തുറന്നുപ്രവർത്തിച്ച വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി നിസാറിനെയും മകനെയും  ആക്രമിച്ചു.

എറണാകുളം
വടക്കേക്കര പൊലീസ‌് സ‌്റ്റേഷന്റെ ജനൽച്ചില്ലുകൾ എറിഞ്ഞ‌ുതകർത്തു. പറവൂരിൽ സിപിഐ എം ഏരിയാകമ്മിറ്റി ഓഫീസിന‌ുനേരെ കല്ലേറ‌്. കാക്കനാട‌് ചെമ്പുമുക്കിൽ സ്വകാര്യവാഹനം തകർത്തു. നെടുമ്പാശേരിയിൽ പ്രളയശേഷം പുനർനിർമിച്ച കട തകർത്തു. അങ്കമാലി മഞ്ഞപ്രയിൽ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ കട തകർത്തു. ആലുവ മാർക്കറ്റിൽ കല്ലേറിൽ സിപിഐ എം ബ്രാഞ്ച‌് സെക്രട്ടറിക്ക‌് പരിക്കേറ്റു. എറണാകുളത്ത‌് ഹർത്താൽ ആഹ്വാനം തള്ളിയ വ്യാപാരികൾ കട തുറന്നു. വ്യാപാരികൾക്ക‌് പിന്തുണയും സംരക്ഷണവുമൊരുക്കി കലക്ടർ കെ മുഹമ്മദ‌് വൈ സഫീറുള്ളയും പൊലീസും സ്ഥലത്തെത്തി.

ആലപ്പുഴ
കായംകുളം പത്തിയൂർ ഹൈസ‌്കൂളിലെ  ഗാന്ധിപ്രതിമ തകർത്തു. മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിരവധി സിപിഐ എം പ്രവർത്തകരുടെ വീടുകൾ ആക്രമിച്ചു. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ വഴിപാടുകൗണ്ടർ അടപ്പിച്ചു. മെഡിക്കൽ കോളേജിലെ രോഗികൾക്ക‌് ഭക്ഷണവുമായിപോയ ഡിവൈഎഫ‌്ഐ പ്രവർത്തകരുടെ വാഹനം തകർത്തു .ചേർത്തല അരീപ്പറമ്പിൽ സഹകരണ ബാങ്ക‌് ആക്രമിച്ച ആർഎസ‌്എസ‌് പ്രവർത്തകർക്കു നേരെ പൊലീസ‌് ലാത്തിവീശി. അമ്പലപ്പുഴ പുന്നപ്ര കിഴക്ക‌് സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ‌് തകർത്തു. ചെങ്ങന്നൂരിൽ മൂന്ന‌് സിപിഐ എം പ്രവർത്തകർക്ക‌് പരിക്കേറ്റു. കഞ്ഞിക്കുഴിയിൽ രണ്ട‌് കടകൾ ആക്രമിച്ച‌് ഉടമകളെ മർദിച്ചു. മത്സ്യസംസ‌്കരണ കമ്പനിയായ എരമല്ലൂർ ടോറി ഹാരിസിൽ കയറി യന്ത്ര സാമഗ്രികൾ തകർത്തു. ചന്തിരൂരിൽ പള്ളി ആക്രമിക്കാനുള്ള ശ്രമം വിശ്വാസികൾ പ്രതിരോധിച്ചതോടെ പരാജയപ്പെട്ടു. 

തൃശൂർ
സിപിഐ എം വടക്കാഞ്ചേരിഎസി, മാള കുഴൂർ എൽസി ഓഫീസുകൾക്കുനേരെ അക്രമം.  തൃശൂരിൽ മാധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു, ക്യാമറകൾ തല്ലിത്തകർത്തു. ചെമ്പൂക്കാവിലെ സംസ്ഥാന പിന്നോക്ക വിഭാഗം കോർപറേഷൻ ഓഫീസ‌് തകർത്തു. വാടാനപ്പള്ളിയിൽ ഗണേശമംഗലത്ത് റൈസ് ബൗൾ ഹോട്ടൽ അടപ്പിക്കാനെത്തിയ അഞ്ച‌് ആർഎസ്എസുകാർക്ക് എസ്ഡിപിഐക്കാരുടെ കുത്തേറ്റു. ബിജെപി ആക്രമണത്തിൽ പീച്ചി എസ‌്ഐ  വിപിനും സിപിഒ അഭിലാഷിനും പരിക്കേറ്റു.

മലപ്പുറം
മലപ്പുറത്ത്  എടപ്പാളിലും തിരൂരിലും പൊന്നാനിയിലും വ്യാപക അക്രമം. സിപിഐ എം തവനൂർ ലോക്കൽ കമ്മിറ്റി ഓഫീസിന‌് തീയിട്ടു.  കുറ്റിപ്പുറം മണിയങ്കാട്ട‌് ബ്രാഞ്ച‌് ഓഫീസായ നായനാർ സ്മാരക മന്ദിരം  തകർത്തു.   എടപ്പാളിൽ സിപിഐ എം പ്രകടനത്തിലേക്ക് ബൈക്ക‌്  ഇടിച്ചുകയറ്റിയതിൽ സിപിഐ എം–-ഡിവൈഎഫ്ഐ പ്രവർത്തകരായ ആറുപേർക്ക‌് പരിക്കേറ്റു. തിരൂരിൽ വിവാഹ പാർടി സഞ്ചരിച്ച രണ്ട‌് കാർ തകർത്തു.  രാമപുരത്ത് ടൂറിസ‌്റ്റ‌് ബസിന‌് കല്ലെറിഞ്ഞു. വാഴയൂരിരിലും പൊന്നാനിയിലും  എസ‌്ഐ അടക്കം മൂന്ന് പൊലീസുകാർക്ക‌് ആർഎസ‌്എസ‌് അക്രമത്തിൽ പരിക്കുണ്ട‌്. തിരൂരിൽ സിറ്റി ഹോട്ടലിനും പൊന്നാനിയിലും  മഞ്ചേരിയിലും ലോറിക്കും കല്ലെറിഞ്ഞു.  പൊന്നാനിയിൽ ആശുപത്രിയിലേക്ക‌് വന്ന ഡോക്ടറുടെ കാർ തകർത്തു.   പുറത്തൂരിൽ വ്യാപാരി വ്യവസായി സമിതി നേതാവ‌് കെ വി രവിയുടെ ഫാൻസി ഷോപ്പ‌് പെട്രോൾ ബോംബ‌് എറിഞ്ഞു. അങ്ങാടിപ്പുറത്ത‌് കെഎസ‌്ആർടിസി ബസിന‌് കല്ലെറിഞ്ഞ ഏഴുപേർ അറസ‌്റ്റിലായി. പുറത്തൂരിൽ സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം എ പി പ്രകാശന്റെ ജീപ്പ് തകർത്തു.

പാലക്കാട‌്
സിപിഐ എം ജില്ലാകമ്മിറ്റി ഓഫ‌ീസിനു മുന്നിൽ നിർത്തിയ സെക്രട്ടറി സി കെ രാജേന്ദ്രന്റെ കാർ തല്ലിത്തകർത്തു. സിപിഐ ജില്ലാകമ്മിറ്റി ഓഫീസ് തകർത്ത അക്രമികൾ  മുന്നിൽ നിർത്തിയിട്ട അഞ്ച‌് ബൈക്കും സർക്കാർ വാഹനമുൾപ്പെടെ രണ്ട‌് കാറും ഓട്ടോറിക്ഷയും തകർത്തു. എൻജിഒ യൂണിയൻ ജില്ലാകമ്മിറ്റി ഓഫീസ‌്, കെഎസ‌്ടിഎ ജില്ലാ കമ്മിറ്റി ഓഫീസ‌്, അയ്യപുരം സിപിഐ എം ബ്രാഞ്ച‌് ഓഫീസ‌് എന്നിവയും തകർത്തു. നിരവധി മാധ്യമപ്രവർത്തകർക്ക‌് കല്ലേറിൽ പരിക്കേറ്റു.  അക്രമം തടഞ്ഞ ഡിവൈഎസ‌്പിയുൾപ്പെടെ  16 പൊലീസ‌് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.  ഒറ്റപ്പാലത്ത‌്  സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസ‌ും ദേശാഭിമാനി പത്രം കൊണ്ടുപോയ വാഹനവും തകർത്തു.

കോട്ടയം
എരുമേലിയിൽ ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും കടകൾ അടപ്പിച്ചത‌് ശബരിമല തീർഥാടകരെ വലച്ച‌ു. ബ്രഹ്മമംഗലത്ത‌് നാലുസിപിഐ എംപ്രവർത്തകർക്ക‌് പരിക്കേറ്റു.സിപിഐ എം ചങ്ങനാശേരി ടൗൺ വെസ‌്റ്റ‌്, പാലാ ലോക്കൽ കമ്മിറ്റി ഓഫീസുകൾ ആക്രമിച്ചു.ബ്രഹ്മമംഗലത്ത‌് ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ‌്ഐ പ്രവർത്തകരുമടക്കം നാലുപേർക്ക‌് മർദനത്തിൽ തലയ‌്ക്ക‌് പരിക്കേറ്റു.

കോട്ടയം മാർക്കറ്റ‌ിലെ വ്യാപാര സ്ഥാപനങ്ങൾ, പൊൻകുന്നത്ത‌്  സൂപ്പർ മാർക്കറ്റ‌്, കുമരകത്ത‌് വിവിധ  കച്ചവടസ്ഥാപനങ്ങൾ എന്നിവ തുറന്നു. പന്തളം,- ആറന്മു-ള,- അടൂർ,- പു-ല്ലാ-ട്-,- അങ്ങാ-ടി-ക്കൽ എന്നി-വി-ടങ്ങളി-ലെ സിപിഐ എം ഓ-ഫീ-സു-കൾ-- തകർ-ത്തു.- പു-ല്ലാ-ട്-- അഡീ-ഷണൽ- എസ്--ഐ കവി-രാ-ജന്റെ കൈ തല്ലി-യൊ-ടി-ച്ചു.

ഇടുക്കി
തൊടുപുഴ ഉൾപ്പെടെയുള്ള മേഖലകളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഉടുമ്പന്നൂർ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ‌് ബിജെപി സംഘം എറിഞ്ഞുതകർത്തു.സി-പി-ഐ എം- അമയപ്ര കോ-ട്ടക്കവല ബ്രാഞ്ച്-- സെക്രട്ടറി- എ ബി- ഷക്കീ-റിനെ ആർ-എസ്--എസു-കാർ- മാ-രകാ-യു-ധങ്ങളു-മായി- ആക്രമി-ച്ചു.- ദേശാഭിമാനി തൊടുപുഴ ബ്യൂറോയും ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ ഓഫീസും സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസും പ്രവർത്തിക്കുന്ന തൊടുപുഴ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ ഉടമസ്ഥതയിലുള്ള എം ജിനദേവൻ സ്മാരകമന്ദിരവും തകർത്തു. നെടുങ്കണ്ടം ബാലഗ്രാമിൽ കട അടിച്ചുതകർത്തു.

പത്തനംതിട്ട
പന്തളം,- ആറന്മു-ള,- അടൂർ,- പു-ല്ലാ-ട്-,- അങ്ങാ-ടി-ക്കൽ എന്നി-വി-ടങ്ങളി-ലെ സിപിഐ എം പാർ-ടി- ഓ-ഫീ-സു-കൾ--- തകർ-ത്തു.- പന്തളത്തെയും- പു-ല്ലാ-ട്ടെയു-ം- പാർ-ടി- ഓ-ഫീ-സു-കളിൽ- രണ്ടു- തവണയാ-ണ്- ആക്രമണം- നടന്നത്-.- നി-രവധി- വീ-ടു-കളും- കടകളും- തകർ-ത്തു.- പന്തളത്ത്-- രക്തസാ-ക്ഷി- നാ-രാ-യണപി-ള്ളയു-ടെ മകൾ- സരസ്വ-തി-യു-ടെ വീ-ടി-ന്- നേരെയും- ആക്രമണമുണ്ടായി. അടൂ--രിൽ- മദർ- തെരേസ പാ-ലി-യേറ്റീ-വ്-- കെയർ- സൊ-സൈറ്റി-യു-ടെ ആം-ബു-ലൻ-സ‌്- തകർ-ത്തു.- റാ-ന്നി- താ-ലൂ-ക്ക്-- ആ-ശു-പ-ത്രി-യി-ലെ- നേ-ഴ്--സു-മാ-രെ- ആം-ബു-ല-ൻസിൽ- വീ-ട്ടിൽ-നി-ന്ന്- കൂ-ട്ടി-ക്കൊ-ണ്ട്-- വ-രു-ന്ന- വ-ഴി- ത-ട-ഞ്ഞ്-- നേ-ഴ്--സു-മാ-രെ- ബ-ലം-പ്ര-യോ-ഗി-ച്ച്-- ഇ-റ-ക്കി-വി-ട്ടു.- വി-ശ-ന്നു-വ-ല-ഞ്ഞ-വർ-ക്ക്-- ഭ-ക്ഷ-ണം- കൊ-ടു-ത്ത- ഡി-വൈ-എ-ഫ്--ഐ- പ്ര-വർ-ത്ത-കർ-ക്കും- മർ-ദ-നമേറ്റു.-

കോഴിക്കോട‌്
ജില്ലയിൽ ഗ്രാമപ്രദേശങ്ങളിൽ കടകൾ തുറന്നു. വാഹനങ്ങൾക്കുനേരെ വ്യാപക കല്ലേറുണ്ടായി. മിഠായിത്തെരുവിൽ അക്രമം നടത്തിയവരെ പൊലീസും വ്യാപാരികളും ഡിവൈഎഫ‌്ഐ പ്രവർത്തകരും ചേർന്ന‌് പ്രതിരോധിച്ചു. സമീപത്തെ അഗ്രശാല ഗണപതി മാരിയമ്മൻ ക്ഷേത്രത്തിൽ ഒളിച്ച നാല‌് അക്രമികളെ പിടികൂടി. ഇവിടെനിന്നും ആയുധങ്ങൾ കണ്ടെടുത്തു.

വയനാട‌്
ബത്തേരിയിലും പുൽപ്പള്ളിയിലും കടകൾ തകർത്തു. ബത്തേരിയിൽ കെഎസ‌്ആർടിസി ബസ്സിനുനേരെ ആക്രമണം ഉണ്ടായി. ബത്തേരിയിൽ മാരിയമ്മൻ ക്ഷേത്രത്തിന‌് സമീപം പ്രവർത്തിക്കുന്ന ബേക്കറി ആർഎസ‌്എസ‌് പ്രവർത്തകർ എറിഞ്ഞ‌ുതകർത്തു. കടയിലേക്ക‌് പെട്രോൾ ബോംബ‌് എറിഞ്ഞെങ്കിലും പൊട്ടാത്തതിനാൽ അപകടം ഒഴിവായി. പുൽപ്പള്ളിയിൽ ടെമ്പിൾ ജങ്‌ഷനിലെ ഷാജി ടെക‌്സ‌്റ്റെൽസിന‌് നേരെയായിരുന്നു ആക്രമണം. പൊലീസ‌് ലാത്തിവീശിയാണ‌് അക്രമികളെ തുരത്തിയത‌്. രണ്ട‌് സംഭവങ്ങളിലുമായി ആർഎസ‌്എസ‌്–-ബിജെപി പ്രവർത്തകരായ 20പേർക്കെതിരെ കേസെടുത്തു.

കണ്ണൂർ
തലശേരി കൊളശേരിയിൽ ദിനേശ‌് ബീഡി ബ്രാഞ്ചിന‌് ബോംബെറിഞ്ഞു. കണ്ണൂർ നഗരത്തിൽ പത്തോളം ഓട്ടോറിക്ഷകൾ അടിച്ചുതകർത്തു. തലശേരിയിൽ സിപിഐ എം പ്രവർത്തകനെ ആക്രമി. കണ്ണൂർ റെയിൽവേ സ‌്റ്റേഷൻ റോഡിലെ ഹോട്ടലും കൂൾ ബാറും സ‌്റ്റേഷനറി കടയും അടിച്ചുതകർത്തു. ചിറക്കൽ പഞ്ചായത്ത‌് ഓഫീസ‌് ആക്രമിച്ചു. പാനൂർ വടക്കേ പൊയിലൂരിൽ പൊലീസ‌് ജീപ്പും കൊളവല്ലൂരിൽ എഎസ‌്ഐ സഞ്ചരിച്ച ബൈക്കും തകർത്തു. കണ്ണൂരിൽ ഡ്യുട്ടിക്ക‌് വരികയായിരുന്ന സിവിൽ പൊലീസ‌് ഓഫീസറുടെ കാറും തകർത്തു. കൊളശേരിയിൽ പൊലീസ‌് ജീപ്പിന‌് ബോംബെറിഞ്ഞു. കണ്ണൂർ താളിക്കാവിൽ  തണൽ ചാരിറ്റബിൾ ട്രസ‌്റ്റ‌് സാന്ത്വന കേന്ദ്രത്തിന്റെ  വാഹനം ആക്രമിച്ചു. പയ്യന്നൂരിൽ രണ്ടു  കെഎസ്ആർടിസി ബസുകൾ തകർത്തു. ഡ്രൈവർക്ക് പരിക്കേറ്റു.  

കാസർകോട‌്
മഞ്ചേശ്വരം, കുമ്പള, കാസർകോട‌്,  കാഞ്ഞങ്ങാട‌് എന്നിവിടങ്ങളിൽ വ്യാപക അക്രമം അരങ്ങേറി. സിപിഐ എം  ഓഫീസുകളും പ്രവർത്തകരുടെ വീടുകളും ആക്രമിച്ചു. നിരവധി പേർക്ക‌് പരിക്കേറ്റു. ഹൊസങ്കടിയിൽ സിപിഐ എം മഞ്ചേശ്വരം ഏരിയാ കമ്മിറ്റി ഓഫീസ‌്  കത്തിക്കാൻ ശ്രമിച്ചു; ജനൽ ചില്ലുകൾ തകർത്തു. പൈക്കയിൽ മൂന്നു സിപിഐ എം പ്രവർത്തകരെ ആക്രമിച്ചു, നെക്രാജെയിൽ രണ്ട‌് സിപിഐ എം പ്രവർത്തകരെ വീട്ടിൽ കയറി ആക്രമിച്ചു. ഒരാളെ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ജില്ലയിൽ അഞ്ച‌് കെഎസ‌്ആർടിസി ബസ്സുകൾ തകർത്തു.  കാഞ്ഞങ്ങാട‌് ഹർത്താൽ അനുകൂലികൾ  പൊലീസിനെ ആക്രമിച്ചു.  50 പേർക്കെതിരെ പൊലീസ‌്  കേസെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2BZWZsF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages