ശബരിമലയിൽ തീർഥാടക പ്രവാഹം ; ദർശനം നടത്തിയത് ലക്ഷത്തിലേറെപ്പേർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

ശബരിമലയിൽ തീർഥാടക പ്രവാഹം ; ദർശനം നടത്തിയത് ലക്ഷത്തിലേറെപ്പേർ


ശബരിമല
സംഘപരിവാറിന്റെ അക്രമ ഹർത്താൽ തള്ളി ശബരിമലയിലേക്ക് തീർഥാടക പ്രവാഹം. വ്യാഴാഴ്ച ഒരു ലക്ഷത്തിലേറെപ്പേരാണ് ദർശനം നടത്തിയത്. സംഘപരിവാർ സംസ്ഥാനത്താകമാനം അഴിച്ചുവിട്ട അക്രമവും ഭീഷണിയും തീർഥാടകരെ ബാധിച്ചില്ല.  കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തിയത് തീർഥാടകർക്ക് തുണയായി. മലയാളികൾക്കൊപ്പം ഇതര സംസ്ഥാനത്തു നിന്നെത്തിയവരും സുഗമമായി ദർശനം നടത്തി. വരുമാനത്തിലും വൻ വർധനവുണ്ടായി.

വ്യാഴാഴ്ച പുലർച്ചെ മുതൽ വൈകിട്ട് ആറ് വരെ 87,500 പേർ പമ്പ വഴി സന്നിധാനത്തേക്ക് എത്തി. രാത്രി ഇത് ഒരു ലക്ഷം കടന്നു. പമ്പ വഴി വൈകിട്ട് ആറുവരെ 51,510 പേരാണ് മടങ്ങിയത്. രാവിലെ 10 വരെ 46,800 പേർ പമ്പ വഴി എത്തി. പിന്നീട് തിരക്ക് വർധിച്ചു.

തിരക്കിലും ശാന്തമായിരുന്നു സന്നിധാനം. സംഘപരിവാർ ഭീഷണിയെത്തുടർന്ന് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയത് തീർഥാടകർക്ക് സഹായകരമായി. രാത്രിയും തീർഥാടക പ്രവാഹം തുടരുകയാണ്.

എരുമേലിമുതലുള്ള കാനനപാത വഴിയും പുല്ലുമേട് വഴിയും തീർഥാടകർ പതിവുപോലെ എത്തി. നടപ്പന്തലിലും വിരിവയ‌്ക്കൽ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. സന്നിധാനത്ത് നെയ്യഭിഷേകത്തിനും അരവണ കൗണ്ടറുകൾക്കുമുന്നിലും അന്നദാന കേന്ദ്രങ്ങളിലും നല്ല തിരക്കായിരുന്നു. മഹാകാണിക്ക അർപ്പിച്ച് വാവരുസാമി നടയിൽ ദർശനം നടത്തിയാണ് തീർഥാടകർ മടങ്ങിയത്.

15 ലക്ഷത്തോളം അരവണയും രണ്ട് ലക്ഷത്തോളം അപ്പവും കരുതൽ ശേഖരമായി ഉണ്ട്. അതിനാൽ അപ്പത്തിനും അരവണയ്ക്കും ക്ഷാമമില്ലെന്ന് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

തീർഥാടകരുടെ വൻ തിരക്കാണ് നിലയ്ക്കലിലും പമ്പയിലും അനുഭവപ്പെട്ടത്. നിലയ്ക്കൽ പമ്പ റൂട്ടിൽ 265 ബസുകൾ സർവീസ് നടത്തിയെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. 145 ബസുകൾ ചെയിൻ സർവീസായി നിലയ്ക്കൽ പമ്പ റൂട്ടിൽ ഓടി. ഇതിൽ എസി ബസുകളും നോൺ എസി ബസുകളും ഉൾപ്പെടും. പമ്പയിൽനിന്ന് 70 ബസുകൾ നിലയ്ക്കലിലേക്ക് സർവീസ് നടത്തി. അമ്പതോളം ഓർഡിനറി ബസുകളും ഓടി. കോട്ടയം, ചെങ്ങന്നൂർ, എരുമേലി, കുമളി, തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിലേക്ക് പൊലീസ് സംരക്ഷണത്തോടെയാണ് സർവീസ് നടത്തിയത്. അതേ സമയം, അന്തർസംസ്ഥാന ബസുകൾ സർവീസ് നടത്തിയില്ല.



from Kerala || Deshabhimani ​Online ​News http://bit.ly/2RatIG4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages