ശബരിമലയിലെ പാമ്പുകൾ, അഥവാ ഗോപി ശെൽവത്തിന്റെ ജീവിതം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

ശബരിമലയിലെ പാമ്പുകൾ, അഥവാ ഗോപി ശെൽവത്തിന്റെ ജീവിതം

ശബരിമല:മലമുകളിൽ പമ്പുകളുണ്ട‌്. അവയെ പിടിക്കാൻ ഗോപി ശെൽവവുമുണ്ട‌്. മരണം ഇഴഞ്ഞെത്തി തീർഥാടകർക്കു മുന്നിൽ പത്തി വിടർത്തി നിൽക്കുമ്പോൾ രക്ഷകനായി  ഗോപി ‘അവതരിക്കും’. പിന്നെ പാമ്പുകൾക്ക‌് വനത്തിലേക്ക‌് മടക്ക യാത്ര. തീർഥാടകർക്ക‌് സുഖദർശനം.

ശബരിമലയിലെ വനംവകുപ്പിന്റെ താൽക്കാലിക പാമ്പു പിടുത്തക്കാരനാണ‌് ഗോപി ശെൽവം. ഈ വർഷം ഇരുന്നൂറിലേറെ വിഷപ്പാമ്പുകളെ പിടിച്ചു. കഴിഞ്ഞ വർഷം ഇത‌് 435 ആയിരുന്നു.
വണ്ടിപ്പെരിയാർ പഞ്ചായത്ത‌് ഓഫീസിലെ താൽക്കാലിക ജീവനക്കാരനായ ഗോപി ശബരിമലയിലെ ആസ്ഥാന പാമ്പു പിടുത്തക്കാരനായതിനു പിന്നിൽ സംഭവബഹുലമായ കഥയൊന്നുമില്ല. കടുത്ത അയ്യപ്പ ഭക‌്തനായ ഗോപി 2006ലാണ‌് മലകയറുന്നത‌്. ഹൃദയ വാൽവിലെ തകരാർ ജീവിതം വല്ലാതെ പ്രതിസന്ധിയലാക്കിയപ്പോൾ വിശ്വാസിയായ ഗോപി കുറച്ചുനാൾ സന്നിധാനത്ത‌് കഴിയാൻ തീരുമാനിച്ചു. അക്കാലത്ത‌് അണലിയും കെട്ടുവരയനും മൂർഖനുമൊക്കെ തീർഥാടകരെ കടിക്കുന്നത‌് നിത്യസംഭവമായിരുന്നു. ഇത‌് കണ്ട‌് ഗോപി തന്റെ നിയോഗം തിരിച്ചറിഞ്ഞു. പിന്നെ നേരെ കർമ്മത്തിനിറങ്ങി. വനത്തിൽ നിന്ന‌് വെട്ടിയെടുത്ത വടിയുമായി പമ്പു പിടുത്തം തുടങ്ങി. പിന്നെ അതു മുടക്കിയില്ല.  ഈ വണ്ടിപ്പെരിയാറുകാരൻ വന്നശേഷം ഒരു തീർഥാടകനെപ്പൊലും പാമ്പു കടിച്ചിട്ടില്ലെന്നത‌് ചരിത്രം. 13 വർഷത്തെ ശബരിമല ജീവിതത്തിനിടെ നാലായിരത്തിലേറെ പാമ്പുകളെ പിടിച്ചു.

വൃശ‌്ചികത്തിൽ നടതുറക്കുമ്പോൾ സന്നിധാനത്തെത്തും. സന്നിധാനത്തിനു പുറമെ മരക്കൂട്ടത്തും അപ്പാച്ചിമേടും പാണ്ടിത്താവളത്തിലുമൊക്കെ പാമ്പിനെ പിടിക്കും. മകരവിളക്കുത്സവം കഴിഞ്ഞ‌് നടയടക്കുമ്പോൾ മലയിറങ്ങും. പിന്നെ പഞ്ചായത്ത‌് ഓഫീസിലെ താൽക്കാലിക ജീവനക്കാരനായി ജീവിതം തുടരും.

പാമ്പു പിടുത്തത്തിനു വനം വകുപ്പ‌് വേതനം നൽകുന്നുണ്ട‌്. താൽക്കാലിക പാമ്പു പിടുത്തക്കാരൻ എന്ന പദവിയുമുണ്ട‌്. പക്ഷെ പണവും പദവിയും കാര്യമാക്കുന്നില്ലെന്ന‌് ഗോപി പറയുന്നു. സ്വാമിമാരെ പാമ്പു കടിക്കരുത‌്. അതുമാത്രമാണ‌് ലക്ഷ്യം. ആരോഗ്യം അനുവദിക്കുന്നിടത്തോളം ഇതിനായി ഇവിടെ വരും–-ഗോപി പറഞ്ഞു.പിടിക്കുന്നവയെ ചാക്കിലാക്കി  സന്നിധാനത്തിനു കിഴക്ക‌് കാട്ടിലെ കൊക്കയിൽ തുറന്നുവിടും. ആയിരക്കണക്കിനു പാമ്പുകളെ പിടിച്ചെങ്കിലും ഒന്നു മാത്രമാണ‌് തിരിഞ്ഞു നിന്നത‌്. പാമ്പു പിടുത്തം തുടങ്ങിയ വർഷമായിരുന്നു അത‌്. കടിയേറ്റ ഗോപിയെ വനംവകുപ്പുദ്യോഗസ്ഥർ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു. അവിടെ ചികിത്സയ‌്ക്കുശേഷം ആരോഗ്യം വീണ്ടെടുത്തു. ആശുപത്രി ചെലവ‌് മുഴുവൻ വനംവകുപ്പ‌് വക.

വണ്ടിപ്പെരിയാർ മൗണ്ട‌് എസ‌്റ്റേറ്റ‌് ഏകെജി കോളനിയിലാണ‌് ഈ 49കാരന്റെ താമസം. അഛൻ കൃഷ‌്ണൻ വർഷങ്ങൾക്കു മുമ്പ‌് മരിച്ചു. അമ്മ കാർത്ത്യായനി, ഭാര്യ ലീലാമ്മ, മക്കളായ രതീഷ‌്.  രഞ്ജിത്ത‌് എന്നിവർ വീട്ടിലുണ്ട‌്.

ഹൃദയവാൽവിലെ തകരാറിന‌് ശസ‌്ത്രക്രീയ മാത്രമാണ‌് പരിഹാരമെന്ന‌് ഈ 49കാരനറിയാം. ചികിത്സകരും അതു വിധിച്ചിട്ടുണ്ട‌്. പക്ഷെ പണമില്ല. അതിനാൽ കോട്ടയം മെഡിക്കൽ കോളേജിലെ ഡൊക‌്ടർമാർ കുറിച്ചു നൽകുന്ന മരുന്നുകൾ വാങ്ങിക്കഴിച്ച‌് ഗോപിയുടെ ജീവിതം മുന്നോട്ടു പോകുന്നു. കഠിനമായ ജോലികൾ ഒന്നും ചെയ്യരുതെന്ന‌് ഡോക‌്ടർമാർ പറഞ്ഞിട്ടുണ്ട‌്.

പക്ഷെ പാമ്പു പിടുത്തം വൈദ്യശാസ‌്ത്രം ‘വിലക്കിയിട്ടില്ല’.അതിനാൽ ഗോപി ഇനിയും മലകയറി വരും. പാമ്പുകളെ പിടിക്കുന്നത‌് തുടരും.  കാരണം അയാൾക്ക‌് കർമം ചെയ്യാതിരിക്കാനാവില്ലല്ലോ...



 



from Kerala || Deshabhimani ​Online ​News http://bit.ly/2C7k9xk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages