തിരുവനന്തപുരം> മാലിന്യത്തില്‍ നിന്നും വൈദ്യുതിയും ജൈവവളവും; പ്ലാസ്റ്റിക് മാലിന്യങ്ങളും ഗ്ലാസും സംസ്‌ക്കരിക്കാന്‍ പ്രത്യേക സംവിധാനം. സുല്‍ത്താന്‍ ബത്തേരിയിലാണ് വ്യത്യസ്തമായ മാലിന്യ സംസ്‌കരണ പ്ലാന്റിന് തുടക്കമാകുന്നത്. എല്ലാം സംയോജിപ്പിക്കുന്ന ഒരു മാലിന്യ പ്ലാന്റ്. ചുറ്റും മനോഹരമായ ഒരു പാര്‍ക്ക് കൂടിയുണ്ട്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വന്നിരിക്കാനും കളിക്കാനും പറ്റുന്ന ഇടം. പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്.ദുര്‍ഗന്ധവും അസ്വസ്ഥതയും കാരണം ജനങ്ങള്‍ക്ക് ഇനി മൂക്കുപൊത്തി നടക്കേണ്ടി വരില്ല. അന്തരീക്ഷ മലിനീകരണവും ഉണ്ടാക്കില്ല.

പ്രത്യേക ബ്രാന്‍ഡില്‍ വളം വില്‍പ്പന നടത്തും. ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലാണ്പ് ലാന്റ് ഉയരുന്നത്.സംസ്ഥാനത്ത് ഇത്തരത്തില്‍ വിഭാവനം ചെയ്യപ്പെട്ട ആദ്യ പദ്ധതിയാണിത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
from Kerala || Deshabhimani Online News http://bit.ly/2FgZQS3
via IFTTT
No comments:
Post a Comment