കൊച്ചി> ശബരിമലയില്‍ സ്ത്രീ പ്രവേശമുണ്ടായതിന്റെ പേരില്‍ തന്ത്രി നട അടച്ചാല്‍ സമൂഹം അത് അംഗീകരിയ്ക്കില്ലെന്ന് കേരളത്തിലെ ആര്‍എസ്എസിന്റെ ഇന്ന് ജീവിച്ചിരിയ്ക്കുന്ന ഏറ്റവും പ്രമുഖ നേതാവായ ആര്‍ ഹരി. 2017 ല്‍ എഴുതിയ പുസ്തകത്തിലാണ് തന്ത്രിയുടെ ഇത്തരം നീക്കത്തെപ്പറ്റി "മുന്നറിയിപ്പ്' നല്‍കുന്നത്. തന്ത്രിയ്ക്ക് നടഅടയ്ക്കാനും ശബരിമല തനെന്‍ പൂട്ടിയിടാനും അവകാശമുണ്ടെന്ന് ചാനല്‍ ചര്‍ച്ചകളിലും പോതുവേദികളിലും ബിജെപി -ആര്‍എസ്എസ് നേതാക്കള്‍ വാദിയ്ക്കുന്നതിനിടയിലാണ് പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവന്നിരിയ്ക്കുന്നത്. ആര്‍എസ്എസിന്റെ കേരള പ്രാന്ത പ്രചാരകും അഖില ഭാരതീയ ബൌദ്ധിക പ്രമുഖും ആയിരുന്നു എണ്‍പത്തെട്ടുകാരനായ ആര്‍ ഹരി.
ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സമരകാലത്ത് സാമൂതിരി ക്ഷേത്രം അടച്ചതിനെ പരിഹസിച്ചുകൊണ്ടാണ് 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്ന പുസ്തകത്തില്‍ ഇതെപ്പറ്റി ആര്‍ ഹരി എഴുതുന്നത്.
പുസ്തകത്തില്‍ നിന്ന്:

‘ഗുരുവായൂർ ക്ഷേത്രം ഊരാണ്മയായ സാമൂതിരി 1931 ഡിസംബർ 29 മുതൽ 1932 ജനുവരി 28 നു വരെയുള്ള ഒരു മാസത്തേക്ക് ഫാക്‌ടറി ലോ ഓഫ് പോലെ ഗുരുവായൂരമ്പലം താഴിട്ടുപൂട്ടിയിട്ട മാതിരി ഇന്നാരെങ്കിലും ചെയ്യുകയില്ല. ഇന്നത്തെ സാഹചര്യത്തിൽ അങ്ങിനത്തെ ഒരു അധികാരകേന്ദ്രമില്ല. ഉണ്ടെങ്കിൽ തന്നെ സമൂഹം അതിനു സമ്മതിക്കുകയുമില്ല’’.സാമൂതിരി ചെയ്‌തതുപോലെ ശബരിമലയിലെ ഊരാൺമക്കാരും ക്ഷേത്രംപൂട്ടിയാല്‍ പോലും സ്‌ത്രീകളെ അനുവദിക്കില്ലെന്ന് പറഞ്ഞാൽ അത്ഭുതമില്ലെന്ന് അവസാന അധ്യായത്തിൽ പറയുന്ന ഹരി ശബരിമല ക്ഷേത്രപ്രവേശനത്തിനു തയാറാകും വിധം സ്ത്രീകളെ ബോധവൽക്കരിക്കണമെന്ന നിർദ്ദേശം കൂടി അവതരിപ്പിച്ചാണ് പുസ്‌തകം അവസാനിപ്പിക്കുന്നത്.
സ്വന്തം നിലപാട് പോലും ഒളിപ്പിച്ച് നാട്ടില്‍ കലാപം വിതയ്ക്കാനാണ് ആര്‍എസ്എസ് ശ്രമിയ്ക്കുന്നതെന്ന് ഈ പുസ്തകം തെളിയിക്കുന്നു.
പുസ്തകത്തിന്റെ ഉള്ളടക്കത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം:
from Kerala || Deshabhimani Online News http://bit.ly/2FkACRN
via IFTTT
No comments:
Post a Comment