നിയമസഭ 25ന‌് തുടങ്ങും; ബജറ്റ‌് 31ന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

നിയമസഭ 25ന‌് തുടങ്ങും; ബജറ്റ‌് 31ന‌്


നിയമസഭയുടെ സമ്പൂർണ ബജറ്റ‌് സമ്മേളനം 25ന‌് തുടങ്ങും. പതിനാലാം കേരള നിയമസഭയുടെ 14–-ാം സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ‌്  ആരംഭിക്കുക. 28, 29, 30 തിയതികളിൽ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച. 31ന‌് 2019–-20 സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റ‌് അവതരിപ്പിക്കും. രണ്ടുഘട്ടമായാണ‌് സമ്മേളനം. ഫെബ്രുവരി ഏഴിന‌് ആദ്യഘട്ടം അവസാനിക്കും.
രണ്ടാഴ‌്ചക്കുശേഷം 22ന‌് പുനരാരംഭിക്കും.  വ്യാഴാഴ‌്ചത്തെ  മന്ത്രിസഭായോഗം അന്തിമ തീരുമാനമെടുക്കും.

എൽഡിഎഫ‌് സർക്കാരിന്റെ നാലാമത്തെ നയപ്രഖ്യാപനവും നാലാമത്തെ ബജറ്റുമാണിത‌്. ഇക്കുറിയും സമ്പൂർണ ബജറ്റാണ‌്. തുടർച്ചയായി രണ്ടാം വർഷമാണ‌് മന്ത്രി ഡോ. തോമസ‌് ഐസക‌് സമ്പൂർണ ബജറ്റ‌് അവതരിപ്പിക്കുന്നത‌്.

നടപ്പ‌് സാമ്പത്തികവർഷം അവസാനിക്കുന്നതിന‌ുമുമ്പുതന്നെ  അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റ‌് പാസാക്കുന്നത‌് വികസനപ്രവർത്തനങ്ങളിൽ വലിയ മുന്നേറ്റത്തിന‌് സഹായകമായി. നേരത്തെ വോട്ട‌് ഓൺ അക്കൗണ്ട‌് പാസാക്കി പ്രവൃത്തികൾ ആരംഭിക്കുമ്പോഴേക്കും സാമ്പത്തികവർഷത്തിന്റെ ആദ്യപകുതി പിന്നിടും. സമ്പൂർണ ബജറ്റ‌് അവതരിപ്പിച്ചതോടെ സാമ്പത്തിക വർഷത്തിന്റെ ആദ്യമാസത്തിൽ തന്നെ പദ്ധതി പ്രവർത്തനങ്ങൾക്ക‌് തുടക്കമിടാനായി.



from Kerala || Deshabhimani ​Online ​News http://bit.ly/2SImhTe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages