ആളുണ്ടോ.... ഒന്ന‌് നിരാഹാരം കിടക്കണായിരുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

ആളുണ്ടോ.... ഒന്ന‌് നിരാഹാരം കിടക്കണായിരുന്നു


ശബരിമല വിഷയത്തിൽ ബിജെപി സെക്രട്ടറിയറ്റിനുമുന്നിൽ നടത്തുന്ന സമരത്തെ അണികൾ കൈയൊഴിഞ്ഞു. ആരുംതിരിഞ്ഞു നോക്കാനില്ലാതായതോടെ നിരാഹാരം കിടക്കാൻ ആളെക്കിട്ടാതെ നെട്ടോട്ടമോടുകയാണ‌് സംസ്ഥാനനേതൃത്വം.

അറിയപ്പെടുന്ന സംസ്ഥാന നേതാക്കളാരും നിരാഹാരം ഏറ്റെടുക്കാൻ തയ്യാറല്ല. തുടർന്ന‌് പ്രവർത്തകർക്കുപോലും അറിയാത്ത ചിലരെ കൊണ്ടുവന്ന‌് വല്ലവിധേനയും സമരംനീട്ടിക്കൊണ്ടുപോകുകയാ‌ണ‌് നേതൃത്വം. എന്നാൽ, അപ്രശസ‌്തരായ ഇവർക്ക‌് അഭിവാദ്യമർപ്പിക്കാനോ  സമരപ്പന്തൽ സന്ദർശിക്കാനോ പ്രവർത്തകർ തയ്യാറാകുന്നില്ല. ബുധനാഴ‌്ചമുതൽ വി ടി രമ എന്ന മഹിളാനേതാവിനെയാണ‌് കൊണ്ടുവന്നത‌്. ഇതോടെ സമരപ്പന്തൽ പൂർണമായും ശൂന്യമായി.

പ്രസംഗിക്കാൻപോലും ആളെ കിട്ടാതായതോടെ സംസ്ഥാന ഓഫീസിലെ ജീവനക്കാരെ പ്രസംഗിക്കാൻ നിയോഗിക്കേണ്ട ഗതികേടും നേതൃത്വത്തിനുണ്ടായി. ശോഭ സുരേന്ദ്രൻ നിരാഹാരസമരത്തിനിടെ ഗ്ലാസിലാക്കി ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ‌് സമരം അവസാനിപ്പിച്ച‌് തടിയൂരിയത‌്. സംസ്ഥാന വൈസ‌് പ്രസിഡന്റ‌് എ എൻ ശിവരാജൻ ഹർത്താലിനിടെ സമരം അവസാനിപ്പിച്ച‌് മുങ്ങുകയായിരുന്നു.

ശബരിമലയിൽ സ‌്ത്രീകൾ ദർശനം നടത്തിയതോടെ സമരത്തിന്റെ പ്രസക്തി അവസാനിച്ചെന്ന‌് അണികൾ തിരിച്ചറിഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2C77LgP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages