ചേർത്തല
ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിന്നോക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതിനിഷേധവുമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സംവരണത്തിന്റെ മാനദണ്ഡം സാമുദായിക പിന്നോക്കാവസ്ഥയാണെന്ന് സുപ്രീംകോടതിതന്നെ പല തവണ വിധി പ്രസ‌്താവിച്ചിട്ടുള്ളതാണ്. ഭരണഘടന സംവരണം നൽകിയിട്ടുള്ളത് പിന്നോക്ക വർഗങ്ങൾക്കാണ്. അതും മതിയായ പ്രാതിനിധ്യം ലഭിക്കുന്നതുവരെ മാത്രവുമാണ്. സാമുദായിക സംവരണം ഉണ്ടായിട്ടുപോലും ഇന്നും കേന്ദ്ര–-സംസ്ഥാന സർവീസുകളിൽ പിന്നോക്കവർഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. എന്നാൽ, മുന്നോക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി കിട്ടേണ്ടതിനേക്കാൾ കൂടുതൽ ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഇത‌് സംബന്ധിച്ച് വിശദപഠനം നടത്തണം.
മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിന് യോഗം എതിരല്ല. അതിന് ആവശ്യമായ സാമൂഹ്യക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ച‌് നടപ്പാക്കാം. അല്ലാതെ ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം ഭൂരിപക്ഷമുള്ള പിന്നോക്കവിഭാഗങ്ങളോടുള്ള വഞ്ചനയാണ‌്. അത‌് ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിന് വിരുദ്ധവുമാണ്.അതിനാൽ കേന്ദ്രസർക്കാർ ഈ തീരുമാനത്തിൽനിന്ന‌് പിന്തിരിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2SIbVTl
via IFTTT
No comments:
Post a Comment