ശബരിമല
തിരക്കു പതിവുപോലെ തുടരുന്ന ശബരിമലയിൽ മകരവിളക്ക‌് ദർശനത്തിനായുളള ഒരുക്കങ്ങൾ പുർത്തിയാകുന്നു. പരമ്പരാഗത പാത, കാനന പാത എന്നിവയ‌്ക്ക‌് പുറമെ പുല്ലുമേട‌് വഴിയും ധാരാളം തീർഥാടകർ എത്തുന്നുണ്ട‌്. പുല്ലുമേട‌് വരുന്നവരിൽ മലയാളികളാണ‌് കൂടുതൽ. വരും ദിവസങ്ങളിൽ ഇതുവഴിയുളള തീർഥാടകരുടെ എണ്ണം വർധിക്കും.
മകരവിളക്ക‌് ദർശനത്തിന‌് ദേവസ്വം ബോർഡ‌് വിപുലമായ ഒരുക്കങ്ങളാണ‌് നടത്തിയിട്ടുള്ളത‌്. അന്നദാന മണ്ഡപത്തിന്റെ മുകളിലും പാണ്ടിത്താവളത്തിലും മാളികപ്പുറത്തിന് സമീപമുളള അരവണ കൗണ്ടറിന്റെ പരിസരത്തും മരാമത്ത് കോംപ്ലക്‌സിന്റെ മുൻവശത്തും ഉൾപ്പെടെ ഒമ്പത‌്കേന്ദ്രങ്ങളിൽ തീർഥാടകർക്ക‌് വിശ്രമിക്കാൻ കൂടുതൽ സ്ഥലം ഒരുക്കിയിട്ടുണ്ട്. പ്രാഥമികാവശ്യങ്ങൾക്കുളള സൗകര്യങ്ങളും വർധിപ്പിച്ചു. തീർഥാടർക്ക് 24 മണിക്കൂറും ഭക്ഷണവും കുടിവെളളവും ലഭ്യമാക്കും. തിളപ്പിച്ചാറ്റിയ ഔഷധകുടിവെളളം ചുക്ക് വെളളം, ഗ്ലൂക്കോസ്, ബിസ്‌ക്കറ്റ് എന്നിവയും നൽകുന്നുണ്ട്. ദർശനത്തിനായി കാത്തിരിക്കുന്ന ഇടങ്ങളിലും വിശ്രമകേന്ദ്രങ്ങളിലും കൂടുതലായി 50 കുടിവെളള ടാപ്പുകളുമുണ്ടാകും. ചുക്ക് വെളളവിതരണത്തിനായി നാല‌് കൗണ്ടറുകളും അധികമായി ഒരുക്കും.
തീർഥാടകർ ഇരിക്കുന്ന സ്ഥലങ്ങളുടെ ശുചീകരണം അവസാനഘട്ടത്തിലാണ്. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും താൽകാലിക ബാരിക്കേഡുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുന്നു. പാണ്ടിത്താവളത്ത് ആരോഗ്യവകുപ്പ് അടിയന്തര ചികിത്സാ കേന്ദ്രവും അരംഭിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2AEMtHh
via IFTTT
No comments:
Post a Comment