സംസ്ഥാനത്ത‌് ദിവസവും തള്ളുന്നത‌് ഒന്നര ടൺ ഫ്‌ളക‌്സ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

സംസ്ഥാനത്ത‌് ദിവസവും തള്ളുന്നത‌് ഒന്നര ടൺ ഫ്‌ളക‌്സ‌്


പരസ്യങ്ങൾക്കായി സംസ്ഥാനത്ത‌് പ്രതിദിനം ഉപയോഗിക്കുന്നത‌് ഒന്നര ടണ്ണോളം ഫ‌്ളക‌്സ‌്. മാലിന്യമായി കൂടിക്കലരാത്തതിനാലാൽ ഇവയുടെ ഭീമമായ ഉപയോഗം പൊതുശ്രദ്ധയിൽപ്പെടുന്നില്ലെന്നാണ‌് ഫ‌്ളക‌്സ‌് നിരോധനത്തിന്റെ പ്രായോഗികത സംബന്ധിച്ച‌് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ വിലയിരുത്തൽ.

ഉപയോഗശേഷമുള്ള ഫ‌്ളക്‌സിന്റെ ശാസ‌്ത്രീയ സംസ‌്കരണ സംവിധാനങ്ങൾ  പരിമിതമാണ‌്. ഉപയോഗത്തിന്റെ ദോഷവശങ്ങളും നിരോധനം മൂലം തൊഴിൽമേഖലയിൽ ഉണ്ടാകുന്ന പ്രശ‌്നങ്ങളുമാണ‌് വിലയിരുത്തിയത‌്. തദ്ദേശസ്വയംഭരണ അഡീഷണൽ ചീഫ‌് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിയമ സെക്രട്ടറി,  വ്യവസായ വകുപ്പ‌് ഡയറക്ടർ, ശുചിത്വമിഷൻ എക‌്സിക്യൂട്ടിവ‌് ഡയറക്ടർ എന്നിവരാണ‌് സമിതിയിൽ. ഫ‌്ളക‌്സ‌് ബോർഡുകൾക്കുപകരം പോളി എഥിലീൻ നിർമിതമോ  അതുപോലുള്ള  വസ‌്തുക്കളുടെയോ ഉപയോഗമേ അനുവദിക്കാവൂവെന്നാണ‌്  പ്രധാന ശുപാർശ. ഇതിലൂടെ പരിസ്ഥിതിക്കുള്ള ദോഷം ഇല്ലാതാക്കാം. പരസ്യ ബോർഡുകൾക്കായി പുനഃചംക്രമണം ചെയ്യാവുന്ന വസ‌്തുക്കൾ, പിവിസ‌ി ഫ‌്ളക‌്സിന്റെ വിലയിൽത്തന്നെ ലഭ്യമാക്കാനാകും. ഇതിലൂടെ പിവിസി ഫ‌്ളക‌്സ‌് നിരോധിച്ചാലും ഫ‌്ളക‌്സ‌് അച്ചടിസ്ഥാപനങ്ങളെയും ഉപയോക്താക്കളെയും പ്രതികൂലമായി ബാധിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നിർദേശങ്ങൾ
പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കും പോളി എഥിലീനോ  കോട്ടൺ തുണിയോ ഉപയോഗിക്കണം.സർക്കാർ, സ്വകാര്യപരിപാടികൾക്കും  തെരഞ്ഞെടുപ്പ‌് പ്രചാരണ ങ്ങൾക്കും ഫ‌്ളക‌്സ‌്  ഒഴിവാക്കണം. ഫ‌്ളക‌്സ‌് ഇതരസാധനങ്ങളിൽ പരസ്യം അച്ചടിക്കുമ്പോൾ പുനഃചംക്രമണം ചെയ്യാവുന്നത‌്, പിവിസി ഘടകം ചേരാത്തത‌് എന്നിവ രേഖപ്പെടുത്തിയ ലോഗോ ഉറപ്പാക്കുക. ഉപയോഗം അവസാനിക്കുന്ന തിയതിയും  അച്ചടിക്കുന്ന സ്ഥാപനത്തിന്റെ പേരും നിർബന്ധം. തിയതി വച്ചുള്ള പരിപാടികളിൽ  ബാനറുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസാന തീയതി ഈ ദിവസമായിരിക്കും. തീയതി നിശ്ചയിച്ചിട്ടില്ലാത്തവയിൽ 90 ദിവസമായിരിക്കണം പ്രദർശനാനുമതി. അച്ചടിപ്പിക്കുന്ന ആളിന്റെ പൂർണവിവരങ്ങൾ അച്ചടിസ്ഥാപനം സൂക്ഷിക്കണം.ഉപയോഗം കഴിഞ്ഞ‌് മൂന്നുദിവസത്തിനകം ബോർഡുക‌ളും ബാനറുകളും സ്ഥാപിച്ചവർ ശേഖരിച്ച‌് അച്ചടിസ്ഥാപനത്തിലേക്ക‌് എത്തിക്കണം. ഇങ്ങനെ  നീക്കം ചെയ‌്തില്ലെങ്കിൽ തദ്ദേശസ്ഥാപനത്തിന‌് പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടാക്കണം. ഉപയോഗശേഷം ശേഖരിക്കുന്നതിനുള്ള ചുമതല അച്ചടിച്ച സ്ഥാപനത്തിനായിരിക്കണം. ഇതിനായി മുൻകൂർ തുക  ഈടാക്കാം. തിരികെ നൽകുമ്പോൾ പണം നടക്കിനൽകണം.

സ്ഥാപനങ്ങൾ ശേഖരിക്കുന്ന ഉപയോഗശൂന്യമായ വസ‌്തുക്കൾ, തങ്ങൾക്ക‌് സാധനങ്ങൾ ലഭ്യമാക്കുന്നവർക്ക‌് മടക്കിനൽകണം. ഇവർക്കായിരിക്കും സംസ‌്കരണ ചുമതല.



from Kerala || Deshabhimani ​Online ​News http://bit.ly/2SFnRVT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages