കേന്ദ്രനയങ്ങള്‍ക്കെതിരെ തൊഴിലാളി ഐക്യം ശക്തിപ്പെടണം: എ കെ പത്മനാഭന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

കേന്ദ്രനയങ്ങള്‍ക്കെതിരെ തൊഴിലാളി ഐക്യം ശക്തിപ്പെടണം: എ കെ പത്മനാഭന്‍

തൃശൂർ
കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ തൊഴിലാളികൾ മഹാശക്തിയായി പ്രവഹിക്കേണ്ട കാലഘട്ടമാണിതെന്ന് സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് എ കെ പത്മനാഭൻ പറഞ്ഞു. സേവനവേതന വ്യവസ്ഥകൾക്കപ്പുറം രാജ്യം തകർക്കുന്ന നയങ്ങൾക്കെതിരായി തൊഴിലാളിവർഗ ഐക്യം വളരണമെന്നും അദ്ദേഹം പറഞ്ഞു.   ദേശാഭിമാനി ന്യൂസ് പേപ്പർ എംപ്ലോയീസ് യൂണിയൻ (ഡിഎൻഇയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  ‘തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ പ്രസക്തിയും വെല്ലുവിളികളും' എന്ന  സെമിനാർ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിൽ കോൺഗ്രസ്, ബിജെപി ഭരണം മാറുമ്പോഴും നയങ്ങളിൽ മാറ്റമില്ല. ഇത്തരം സർക്കാരുകളുടെ നയങ്ങൾ രൂപീകരിക്കുന്നത് കോർപറേറ്റുകളാണ്. ഈ നയങ്ങൾ മാറിയില്ലെങ്കിൽ  തൊഴിലാളികൾക്കുള്ള ആനുകൂല്യം ഒന്നൊന്നായി നഷ്ടപ്പെടും. രാജ്യത്തിന്റെ പ്രതിരോധമേഖലകളുൾപ്പെടെ സ്വകാര്യവൽക്കരിക്കുന്ന അപകടകരമായ സ്ഥിതിയാണിന്ന‌്.  ഭരണഘടനയുടെ അന്തഃസത്ത നഷ്ടപ്പെടുത്തുകയാണ്. മനുസ്മൃതിക്കനുസരിച്ച് ഭരണഘടന മാറ്റിയെഴുതാനാണ‌് നീക്കം. മനുഷ്യനേക്കാൾ വില പശുവിന് നൽകുന്നു. ഇത് തൊഴിലാളികൾ തിരിച്ചറിയണം. 
കേന്ദ്രസർക്കാരുകളുടെ നവലിബറൽ നയങ്ങൾക്കെതിരെ  18 ദേശീയ പണിമുടക്കുകൾ നടന്നു. ഓരോ പണിമുടക്കിലും ജനപങ്കാളിത്തം വർധിക്കുകയാണ്. എന്നാൽ, വർഗീയതയുടെ പേരിൽ തൊഴിലാളി ഐക്യത്തിന് തുരങ്കംവയ്ക്കാനാണ് നീക്കം–- അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തകരുടെ വേജ്ബോർഡ് അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് അഡ്വ. തമ്പാൻ തോമസ് പറഞ്ഞു. അടുത്ത വേജ്ബോർഡ് പ്രഖ്യാപിച്ചില്ലെങ്കിൽ മാധ്യമപ്രവർത്തകരുടെ ആനുകൂല്യം നഷ്ടമാകും. പിഎഫ് ബില്ലിൽ ഭേദഗതിവരുത്തി മാധ്യമപ്രവർത്തകരുടെ പെൻഷനും അട്ടിമറിക്കാൻ നീക്കമുണ്ട‌്.  ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകർ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.   

സംഘാടക സമിതി ചെയർമാൻ യു  പി ജോസഫ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി സി നാരായണൻ, കെഎൻഇഎഫ് ജനറൽ സെക്രട്ടറി സി മോഹനൻ എന്നിവർ സംസാരിച്ചു.  സമ്മേളന സപ്ലിമെന്റ‌് ദേശാഭിമാനി യൂണിറ്റ‌് മാനേജർ ഐ പി ഷൈനും സീനിയർ ന്യൂസ‌് എഡിറ്റർ എൻ മധുവും ചേർന്ന‌്   യൂണിയൻ വൈസ‌് പ്രസിഡന്റ‌് കെ പി സുധയ‌്ക്ക‌് നൽകി പ്രകാശനം ചെയ‌്തു. ഡിഎൻഇയു സംസ്ഥാന സെക്രട്ടറി ടോം പനയ്ക്കൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ നന്ദിയും പറഞ്ഞു.  തൃശൂർ പ്യൂപ്പിൾസ് തിയറ്റർ അവതരിപ്പിച്ച സാംസ്കാരിക സന്ധ്യയും അരങ്ങേറി.  

സാഹിത്യ അക്കാദമിയിലെ മുഹമ്മദ് അമീൻ നഗറിൽ ശനിയാഴ്ച രാവിലെ ഒമ്പതിന് ചേരുന്ന പ്രതിനിധിസമ്മേളനം സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. ദേശാഭിമാനിയുടെ ഒമ്പതു യൂണിറ്റുകളിൽനിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2DzJotX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages