കേന്ദ്രത്തിന്റെ ജനവിരുദ്ധതയ‌്ക്കെതിരെ സഹകരണജീവനക്കാർ രംഗത്തിറങ്ങുക - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

കേന്ദ്രത്തിന്റെ ജനവിരുദ്ധതയ‌്ക്കെതിരെ സഹകരണജീവനക്കാർ രംഗത്തിറങ്ങുക

തിരുവനന്തപുരം
രാജ്യത്തിന്റെ ജനാധിപത്യം അപകടാവസ്ഥയിലാക്കുകയും ജനജീവിതം കൂടുതൽ ദുരിതപൂർണമാക്കുകയും കേരളത്തിന്റെ ആശ്രയമായ സഹകരണമേഖലയെ തകർക്കാനും ശ്രമിക്കുന്ന നരേന്ദ്ര മോഡി സർക്കാരിനെ പുറത്താക്കാൻ വരുന്ന പാർലമെന്റ‌്  തെരഞ്ഞെടുപ്പിൽ മുഴുവൻ സഹകരണജീവനക്കാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന‌്  കേരള കോ–- ഓപ്പറേറ്റീവ‌് എംപ്ലോയീസ‌് യൂണിയൻ (സിഐടിയു) സംസ്ഥാന പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ അഭ്യർഥിച്ചു.  ശതകോടീശ്വരന്മാരുടെയും കോർപറേറ്റുകളുടെയും വായ‌്പകൾ എഴുതിത്തള്ളുകയും തൊഴിലാളികളെയും സാധാരണക്കാരെയും കൂടുതൽ ദാരിദ്ര്യത്തിലേക്ക‌് തള്ളിവിടുകയും  ചെയ‌്ത വർഗീയ സർക്കാരിന‌് കേന്ദ്രത്തിൽ ഒരു നിമിഷംപോലും അധികാരത്തിൽ തുടരാൻ അർഹതയി‌ല്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു.  സംസ്ഥാന പ്രതിനിധി സമ്മേളനം കെ സദാശിവൻനായർ നഗറിൽ (രാജധാനി ഓഡിറ്റോറിയം) തൊഴിൽമന്ത്രി ടി പി രാമകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ‌്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ‌് കെ മോഹൻദാസ‌് അധ്യക്ഷനായി.  എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി അഭിവാദ്യം ചെയ‌്തു. യൂണിയൻ സംസ്ഥാന എക‌്സിക്യൂട്ടീവ‌് അംഗങ്ങളായ പി  മനോമോഹനൻ രക്തസാക്ഷി പ്രമേയവും ഇ കെ പ്രഭാകരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.  കെ മോഹൻദാസ്, വാഹിദ, കെ എസ്  രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന പ്രസീഡിയവും  എം ബാലകൃഷ്ണൻ (മിനിറ്റ‌്സ‌്) ,  പി  മുകുന്ദൻ (പ്രമേയം),  എം എൻ മുരളി (ക്രഡൻഷ്യൽ)  എസ് ഗോപകുമാർ (രജിസ‌്ട്രേഷൻ) എന്നിവർ കൺവീനർമാരായി വിവിധ സമ്മേളന കമ്മിറ്റികളും പ്രവർത്തിക്കുന്നു.

ജനറൽ സെക്രട്ടറി വി എ രമേശ‌് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ ജെ അനിൽകുമാർ കണക്കും അവതരിപ്പിച്ചു. 620 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ പൊതുചർച്ച ആരംഭിച്ചു.  സ്വാഗതസംഘം ചെയർമാൻ  വി ശിവൻകുട്ടി സ്വാഗതം പറഞ്ഞു. സമ്മേളനത്തിന്റെ സമാപനദിനമായ ശനിയാഴ‌്ച പകൽ 11ന‌് യാത്രയയപ്പ‌് സമ്മേളനം എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ ഉദ‌്ഘാടനം ചെയ്യും.  തുടർന്ന‌് ചർച്ചകൾക്ക‌് മറുപടിയും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2UoLlPJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages