ഇറ്റ്‌ഫോക‌് : ആറാംദിവസം ‘ദി മിഡ്‌സമ്മർ നൈറ്റ്‌സ്‌ ഡ്രീം’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

ഇറ്റ്‌ഫോക‌് : ആറാംദിവസം ‘ദി മിഡ്‌സമ്മർ നൈറ്റ്‌സ്‌ ഡ്രീം’

തൃശൂർ
മലയാളത്തിലെ രാഷ്ട്രീയനാടകവേദിയെക്കുറിച്ചുള്ള സെമിനാറോടെയാണ്‌ ഇറ്റ്‌ഫോക്കിൽ ആറാം ദിവസം തുടങ്ങിയത്‌. ഇറ്റലിയിൽനിന്നുള്ള ഇൻസ്‌റ്റാബിലി വഗാന്റിയുടെ ദ റിച്വൽ, ഇറാനിൽ നിന്നുള്ള ദ മിഡ്‌സമ്മർ നൈറ്റ്‌സ്‌ ഡ്രീം, കൊച്ചി കണ്ടംപററി തിയറ്ററിന്റെ അലി‐ബിയോണ്ട്‌ ദ റിങ‌് എന്നിവയാണ്‌ അവതരിപ്പിക്കപ്പെട്ട നാടകങ്ങൾ.  ദ റിച്വൽ ഇറ്റാലിയൻ പരമ്പരാഗത സംഗീതത്തിന്റേയും ചില ആചാരാനുഷ്‌ഠാനങ്ങളുടെ നാടകഭാഷയിലൂടെ ജനനം, ജീവിതം, മരണം എന്ന ചാക്രികതയെ വിലയിരുത്തിയ നാടകമാണ്‌. നൃത്തം ഫിസിക്കൽ തിയറ്റർ എന്നിവയുടെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തിയ നാടകം  ആസ്വാദകർ മടുപ്പില്ലാതെ കണ്ടു.

ഇറാനിലെ മൊസ്‌താഖേൽ തിയറ്ററിന്റെ ഷേക്‌സ്‌പീരിയൻ നാടകം ‘ദ മിഡ്‌സമ്മർ നൈറ്റ്‌സ്‌ ഡ്രീം’ ഇറാനിയൻ തിയറ്ററിനെക്കുറിച്ചുള്ള പതിവു സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ അവതരണമായി. ഇറ്റ്‌ഫോക്കിൽ ഇത്തവണ അവതരിപ്പിച്ച ഏറ്റവും കൂറ്റൻ സെറ്റും സജ്ജീകരണവുമായിരുന്നു നാടകത്തിന്റേത്‌. ക്ലൗൺ ആക്ടിങ‌്, അബ്‌സേഡ്‌ മേക്കപ്പ്‌, അമ്പരപ്പിക്കുന്ന കോസ്‌റ്റ്യൂം എന്നിവയിലൂടെ നാടകം കാണികളെ പിടിച്ചിരുത്തി. സമൃദ്ധമായ കാഴ്‌ചയായിരുന്നു മിഡ്‌സമ്മർ നൈറ്റ്‌സ്‌ ഡ്രീം’

മലയാള നാടകം അലി- ബിയോണ്ട്‌ ദ റിങ‌് ബോക്‌സിങ‌് ഇതിഹാസം മുഹമ്മദലിയുടെ ജീവിതമാണ്‌ പറഞ്ഞത്‌.  കേവല ജീവിതവിവരണത്തിനപ്പുറം വംശീയത, അവഗണന, അതിരുവൽക്കരണം തുടങ്ങിയവ നാടകം ചർച്ച ചെയ്‌തു. സൂഫി നൃത്തവും സംഗീതവും ബ്ലാക്ക്‌ മ്യൂസിക്കും എല്ലാം ചേർന്ന്‌ ഒട്ടും മോശമല്ലാത്ത കാഴ്‌ച അലിയും സമ്മാനിച്ചു.

ഇറ്റ്‌ഫോക‌് : ഇന്ന‌് തിരശ്ശീല താഴും
തൃശൂർ
ഇറ്റ്‌ഫോക‌് പതിനൊന്നാം പതിപ്പ്‌ ശനിയാഴ‌്ച സമാപിക്കും. 20 മുതൽ നടന്നുവരുന്ന നാടകോത്സവം നാടകങ്ങളുടെ തെരഞ്ഞെടുപ്പ്‌ സംബന്ധിച്ചും സ്വഭാവം സംബന്ധിച്ചുമുള്ള പുതിയ ചർച്ചകൾക്ക്‌ തുടക്കമിട്ടാണ്‌   അവസാനിക്കുന്നത്‌.

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ചെലവു ചുരുക്കി നടത്തിയ നാടകോത്സവത്തിൽ അനുബന്ധ പരിപാടികളൊന്നുമുണ്ടായിരുന്നില്ല. സാഹിത്യ അക്കാദമിയാണ്‌ സെമിനാറുകൾ സംഘടിപ്പിച്ചത്‌. ലളിതകലാ അക്കാദമി ചിത്രകലാകളരിയും ടെറാകോട്ട ശിൽപ്പനിർമാണ ക്യാമ്പും സംഘടിപ്പിച്ചു.
ഏഴ്‌ദിവസമായി നടക്കുന്ന നാടകോത്സവത്തിൽ 13 നാടകങ്ങളാണ്‌ അവതരിപ്പിച്ചത്‌. ആറ്‌ വിദേശനാടകങ്ങളും ഏഴ‌് ഇന്ത്യൻ നാടകങ്ങളുമാണുണ്ടായിരുന്നത്‌. ഇറാനിൽ നിന്നുള്ള ദ വെൽ ആണ്‌ നാടകോത്സവത്തിൽ ഏറ്റവും ആകർഷകമായ നാടകം. ഇന്ത്യാനോസ്‌ട്രം തിയറ്ററിന്റെ കറുപ്പ്‌, വിയത‌്നാമിൽനിന്നുള്ള വാട്ടർ പപ്പറ്റ്‌റി, ഇറാനിൽനിന്നുള്ള മിഡ്‌സമ്മർ നൈറ്റ്‌സ്‌ ഡ്രീം, മലയാള നാടകമായ ഹിഗ്വിറ്റ, അലി എന്നിവ ആസ്വാദ്യകരമായി.

ശ്രീലങ്കയിൽനിന്നുള്ള തിത്ത കഹാത്ത, മലേഷ്യയിൽ നിന്നുള്ള ദ മെയ്‌ഡ്‌സ്‌ എന്നിവ വിഷയത്തിന്റെ രാഷ്ട്രീയ മൂർച്ഛകൊണ്ട്‌ ശ്രദ്ധേയമായവയായിരുന്നു.

നാടകോത്സവത്തിന്റെ ഘടന മാറ്റിയെഴുതേണ്ടതിനെക്കുറിച്ചും തെരഞ്ഞെടുപ്പുകൾ സംബന്ധിച്ചുമുള്ള പുനരാലോചനകൾക്ക്‌ ഈ ഫെസ്‌റ്റിവൽ വഴിയൊരുക്കിയേക്കും. പതിനൊന്ന്‌ പതിപ്പുകൾക്കുശേഷവും മതിയായ ശ്രദ്ധ ലോകനാടകവേദിയിൽ ഇറ്റ്‌ഫോക്കിന്‌ ലഭിക്കാത്തതും മുഖ്യധാരാമാധ്യമങ്ങൾ പലതും അവഗണിക്കുന്നതും  ചർച്ചകൾക്ക്‌ ഇടയാക്കി.


മലയാളത്തിലെ പെൺനാടകവേദിയെക്കുറിച്ചുള്ള സെമിനാർ വിഷയത്തിലേക്ക്‌ കടക്കാതെ ദുർബലമായെങ്കിലും രാഷ്ട്രീയനാടകവേദിയെക്കുറിച്ചുള്ള സെമിനാർ ഫലപ്രദമായി.  ആഘോഷാന്തരീക്ഷം കുറവായ നാടകോത്സവത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച്‌ പുതിയ ചർച്ചകളും നിർദേശങ്ങളും ഉയർന്നുവന്നു.
 

 



from Kerala || Deshabhimani ​Online ​News http://bit.ly/2DzJrpD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages