കൊച്ചി
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാംപ്രതിയുടെ ജാമ്യാപേക്ഷ ഹെക്കോടതി തള്ളി. സെൻട്രൽ പൊലിസ് രജിസ്റ്റർചെയ്ത കേസിലെ മൂന്നാം പ്രതിയായ ഫോർട്ട്കൊച്ചി സ്വദേശി റിയാസ് ഹുസെെ(37)ന്റെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് സുനിൽ തോമസ് തള്ളിയത്.
ജാമ്യാപേക്ഷ നൽകിയ മറ്റു രണ്ടു പ്രതികളുടെ പ്രായം 19 മാത്രമാണെന്നും റിയാസിന്റെ പ്രായം 37 ആണെന്നും കോടതി പറഞ്ഞു. ഈ പ്രതി കോളേജിൽ പഠിക്കുന്നയാളല്ല. പുറമെനിന്ന് എത്തിയതാണ്. മാത്രമല്ല, മാരകായുധം ഉപയോഗിച്ച് രാഹുൽ എന്ന കുട്ടിയെ ആക്രമിച്ചു. അതിനാൽ ഇയാളുടെ ജാമ്യാപേക്ഷ തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി. കേസിലെ 16 പ്രതികളും പോപ്പുലർ ഫ്രണ്ടിന്റെയോ അനുബന്ധ സംഘടനകളുടെയോ പ്രവർത്തകരാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ നാലും അഞ്ചും പ്രതികളായ ബിലാൽ സജി (19), ഫാറൂഖ് അമാനി (19) എന്നിവരുടെ ജാമ്യാപേക്ഷ കോടതി അനുവദിച്ചു. പിടിയിലായതുമുതൽ ഇവർ ജയിലിലാണെന്നും പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിക്കുന്നതെന്നും കോടതി പറഞ്ഞു. കേസിലെ മറ്റു ചില പ്രതികൾക്ക് കീഴ്ക്കോടതി ജാമ്യം നൽകിയതിനെ ചോദ്യംചെയ്ത് അപ്പീൽ നൽകിയതായി പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2UkmJaO
via IFTTT
No comments:
Post a Comment