ചെട്ടികുളങ്ങരയിൽ വീണ്ടും ആർഎസ്എസ് ആക്രമണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

ചെട്ടികുളങ്ങരയിൽ വീണ്ടും ആർഎസ്എസ് ആക്രമണം


മാവേലിക്കര
ചെട്ടികുളങ്ങരയിൽ വീണ്ടും കലാപമുണ്ടാക്കാൻ ആർഎസ‌്എസ‌് ശ്രമം. സിപിഐ എം കാട്ടുവള്ളി എ ബ്രാഞ്ചംഗവും റിട്ട. സർക്കാർ ഉദ്യോഗസ്ഥനുമായ ഈരേഴ വടക്ക് ശ്രീവത്സത്തിൽ ആർ ഗോപാലക‌ൃഷ‌്ണന്റെ വീട്ടിലേക്ക‌് സ‌്ഫോടക വസ‌്തു എറിഞ്ഞു. തിങ്കളാഴ‌്ച രാത്രി 11 ന് ശേഷമാണ് സംഭവം. മതിലിനോട് ചേർന്ന് രണ്ടിടത്തായാണ് സ‌്ഫോടകവസ‌്തു എറിഞ്ഞത്. 

ചെട്ടികുളങ്ങര പഞ്ചായത്ത് അസി. സെക്രട്ടറിയായി  വിരമിച്ച ഗോപാലക‌ൃഷ‌്ണൻ കാട്ടുവള്ളി ക്ഷേത്രത്തിന് സമീപമാണ‌് താമസം. സർവീസിൽ നിന്നും വിരമിച്ച ശേഷം സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനായ ഇദ്ദേഹം സംഘപരിവാറിന്റെ വർഗീയ നിലപാടിനെതിരെ ശക്തമായി ആശയ പ്രചാരണം നടത്തുന്നയാളാണ്. അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് ഗോപാലക‌ൃഷ‌്ണൻ പറഞ്ഞു.  

മാവേലിക്കര സിഐ വി മോഹൻലാലിന്റെ നേത‌ൃത്വത്തിലുള്ള പൊലീസ് സംഘമെത്തി  സ‌്ഫോടകവസ‌്തുവിന്റെ അവശിഷ‌്ടങ്ങൾ പരിശോധനയ‌്ക്കായി കൊണ്ടുപോയി. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി ക‌ൃഷ‌്ണമ്മയുടെയും സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെയും വീടുകൾക്ക് നേരേ ഗുണ്ടെറിഞ്ഞ ആർഎസ്എസുകാർ അറസ‌്റ്റിലായിരുന്നു. ആർഎസ്എസിന്റെ ആയുധശേഖരവും പിടിച്ചെടുത്തിരുന്നു. ജനുവരി രണ്ടിന് ആർഎസ്എസ് മാവേലിക്കര നഗരത്തിൽ നടത്തിയ അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ താലൂക്ക് ഓഫീസും സിപിഐ എം പ്രവർത്തകന്റെ കടയും തകർത്തിരുന്നു. ഈ സംഭവത്തിൽ പ്രതികളായ ആർഎസ്എസുകാരെ പൊലീസ് തെരയുന്നതിനിടയിലാണ് വീണ്ടും ആക്രമണം.



from Kerala || Deshabhimani ​Online ​News http://bit.ly/2AEKtyG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages