പെരുമ്പാവൂർ > ഹർത്താൽ ദിനത്തിൽ പെരുമ്പാവൂർ ഇരിങ്ങോൾ പ്രദേശത്തെ അക്രമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബിജെപി‐ആർഎസ്‌എസ് പ്രവർത്തകർ അറസ്റ്റിൽ. ഇരിങ്ങോൾ കൈപ്പുഴ പുത്തൻവീട്ടിൽ ടിഞ്ചു പത്മനാഭൻ, ഇരിങ്ങോൾ ആലടി കലേഷ് രവീന്ദ്രൻ നായർ, ഇരിങ്ങോൾ ചെമ്മായത് അഖിൽ അശോകൻ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.
പൊതുമുതൽ നശിപ്പിക്കുകയും കടകൾക്ക് നേരെ ആക്രമണം നടത്തുകയും ഇരിങ്ങോൾ കാവിനു സമീപമുള്ള സിപിഐ എം, ഡിവൈഎഫ്‌ഐ കൊടിമരങ്ങൾ തകർക്കുകയും ചെയ്തതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. സമാധാനാന്തരീഷം നിലനിന്നിരുന്ന പെരുമ്പാവൂർ ഇരിങ്ങോൾ പ്രദേശത്ത് ആസൂത്രിതമായ ആക്രമണം അഴിച്ചുവിട്ട് കലാപം സൃഷ്‌ടിക്കാനായിരുന്നു ആർഎസ്‌എസ് ശ്രമം.
from Kerala || Deshabhimani Online News http://bit.ly/2CYbxe9
via IFTTT
No comments:
Post a Comment