വാവരുപള്ളി: മുതലെടുപ്പിന് സംഘപരിവാര്‍; തീര്‍ഥാടകര്‍ക്ക് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

വാവരുപള്ളി: മുതലെടുപ്പിന് സംഘപരിവാര്‍; തീര്‍ഥാടകര്‍ക്ക് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി

കോട്ടയം > ശബരിമലയുമായി ബന്ധപ്പെടുത്തി എരുമേലി വാവരുപള്ളിയിൽ തീർഥാടകർക്ക് വിലക്കെന്ന പ്രചാരണത്തിനുപിന്നിൽ ഗൂഢലക്ഷ്യം. സംഘപരിവാർ കേന്ദ്രങ്ങൾ ശബരിമല കേന്ദ്രീകരിച്ച് നിരന്തരമായി നടത്തുന്ന കലാപശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രചാരണം. ചൊവ്വാഴ്‌ചയും ആയിരക്കണക്കിനാളുകളാണ‌് വാവരുപള്ളിയിലെത്തി പേട്ടതുള്ളി മടങ്ങിയത്.

ക്ഷേത്രത്തിൽ പ്രവേശിക്കുന്നതുപോലെ തന്നെ പള്ളിയുടെ മുന്നിലെത്തി ദർശനം നടത്തി നേർച്ചയിട്ട് പേട്ട തുള്ളിയാണ് സ്‌ത്രീകൾ അടക്കമുള്ള തീർഥാടകർ പോവുന്നത്. ശബരിമല തീർഥാടകർക്ക് വാവരുപള്ളിയിൽ വിലക്ക‌് ഏർപ്പെടുത്തിയിട്ടില്ലെന്ന് എരുമേലി നൈനാർ പള്ളി(വാവരുപള്ളി) മഹല്ല് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സി എച്ച് ഷാജഹാൻ പറഞ്ഞു.

കൊച്ചമ്പലത്തിൽനിന്നും പേട്ട തുള്ളി എത്തുന്നവർ പള്ളിയ്‌ക്ക് വലംവയ്‌ക്കുകയാണ് പതിവ്. നേർച്ചയായ നാളികേരം ഉടച്ച് കാണിക്കയും നിക്ഷേപിക്കും. തുടർന്ന് വലിയമ്പലത്തിലേക്കുപോയി പേട്ടതുള്ളി അവസാനിപ്പിക്കും. ഇതാണ് കാലങ്ങളായി ഇവിടെ നടക്കുന്നത്. പള്ളിയിലെത്തി പ്രദക്ഷിണം വയ്‌ക്കാനും നാളികേരം ഉടയ്‌ക്കാനുമുള്ള സൗകര്യങ്ങൾ വർഷങ്ങളായി പള്ളി ജമാഅത്തിന്റെ നേതൃത്വത്തിൽ തുടരുന്നതാണ്. അത് ഈ വർഷവും തടസ്സമില്ലാതെ നടക്കുന്നുണ്ട്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് തീർഥാടകരാരും പള്ളിയ്‌ക്കകത്ത്  പ്രവേശിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സന്നിധാനത്തെ സമരം പൊളിഞ്ഞതിന‌് പിന്നാലെയാണ് വാവരുപള്ളിയുടെ പേരിൽ പുതിയ വിവാദം സൃഷ്ടിക്കാൻ സംഘപരിവാർ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചത്. സംഘപരിവാർ സംഘടനയായ ഹിന്ദുമക്കൾ കക്ഷി തമിഴകം ഭാരവാഹികളായ മൂന്നു സ്ത്രീകൾ ഉൾപ്പെടെ ആറുപേരെ കഴിഞ്ഞദിവസം പാലക്കാട് കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാവരുപള്ളിയുടെ പേരിൽ പുതിയ രാഷ്ട്രീയമുതലെടുപ്പാണ് സംഘപരിവാറിന്റെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലടക്കം മതസ്‌പർധ വമിപ്പിക്കാൻ ലക്ഷ്യമിട്ട് തെറ്റായ വാർത്തകൾ ഇക്കൂട്ടർ പ്രചരിപ്പിക്കുകയാണ്. അഞ്ചു നേരത്തെ നമസ്കാരത്തിനും വെള്ളിയാഴ്‌ച ജുമാ നമസ്‌കാരത്തിനും പുറമെ റമദാൻ കാലത്തെ തറാബീഹ് നമസ്കാരത്തിനും പെരുന്നാൾ സമൂഹപ്രാർഥനയ്‌ക്കുമാണ് പള്ളിയുടെ അകം ഉപയോഗിക്കുന്നത്. ശബരിമല തീർഥാടകർ വലംചുറ്റി പോകുന്നയിടവും പള്ളിയുടെ ഭാഗം തന്നെയാണ്.



from Kerala || Deshabhimani ​Online ​News http://bit.ly/2TBPYVT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages