സർവീസ‌് മേഖലയും നിശ‌്ചലം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

സർവീസ‌് മേഖലയും നിശ‌്ചലം


തിരുവനന്തപുരം
ഭൂരിഭാഗം ജീവനക്കാരും അധ്യാപകരും പണിമുടക്കിയതോടെ സംസ്ഥാനത്തെ സർവീസ‌് മേഖലയും നിശ്ചലമായി. സെക്രട്ടറിയറ്റിൽ 110 ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്. അപൂർവം ഓഫീസുകളും സ്കൂളുകളും തുറന്നെങ്കിലും നാമമാത്രമായ ജീവനക്കാർ മാത്രമേ ഹാജരായുള്ളു. തിരുവനന്തപുരത്തെ മിക്ക ഡയറക്ടറേറ്റുകളും അടഞ്ഞുകിടന്നു.

12 ഡയറക്ടറേറ്റുകൾ ഉൾപ്പെടെ 23 ഓഫീസുകൾ പ്രവർത്തിക്കുന്ന വികാസ് ഭവനിൽ ആകെയുള്ള 1974 ജീവനക്കാരിൽ ഗസറ്റഡ് ഓഫീസർമാരുൾപ്പെടെ 54 പേർമാത്രമാണ് ജോലിക്കെത്തിയത‌്. നാനൂറിനടുത്ത് ജീവനക്കാരുള്ള ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് പ്രവർത്തിച്ചില്ല. ഹൗസിങ്ബോർഡ‌് ഓഫീസ് സമുച്ചയത്തിലുള്ള മുഴുവൻ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. 212 ജീവനക്കാർ ജോലിചെയ്യുന്ന റവന്യൂ കമീഷണറേറ്റിൽ ആരുമെത്തിയില്ല. 

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, ട്രഷറി ഡയറക്ടറേറ്റ്, കലക്ടറേറ്റ്, പിഡബ്ല്യുഡി ഓഫീസുകൾ, പരീക്ഷാഭവൻ, സർവേ ഡയറക്ടറേറ്റ്, ജിഎസ്ടി കമീഷണറേറ്റ്, ജയിൽ സൂപ്രണ്ട് ആസ്ഥാനം, സഹകരണ രജിസ്ട്രാർ ഓഫീസ്, വനം വകുപ്പ് ആസ്ഥാനം,  തുടങ്ങിയ പ്രധാന ഓഫീസുകളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. സംസ്ഥാനത്തെ മിക്ക കലക്ടറേറ്റുകളിലും ആരും ഹാജരായില്ല. മിക്ക ഓഫീസുകളും സ്കൂളുകളും അടഞ്ഞുകിടന്നു. പണിമുടക്ക് സമ്പൂർണമാക്കിയ ജീവനക്കാരെയും അധ്യാപകരെയും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ‌് ടീച്ചേഴ്സ് ജനറൽ കൺവീനർ ടി സി മാത്തുക്കുട്ടിയും അധ്യാപക സർവീസ് സംഘടനാ സമരസമിതി ജനറൽ കൺവീനർ എസ് വിജയകുമാരൻനായരും അഭിവാദ്യം ചെയ്തു.

പണിമുടക്കിന്റെ ഭാഗമായി പ്രധാനപ്പെട്ട കേന്ദ്ര സർക്കാർ ഓഫീസുകൾ അടഞ്ഞുകിടന്നു.  ഇൻകംടാക്സ്, സെൻട്രൽ എക‌്സൈസ് വകുപ്പുകളിൽ മുഴുവൻ ജീവനക്കാരും പണിമുടക്കി. ഏജീസ്, ഐഎസ‌്ആർഒ, ശ്രീചിത്ര, ദൂരദർശൻ, സെൻസസ്, സർവേ ഓഫ് ഇന്ത്യ, എൻഎസ്എസ്ഒ, സിവിൽ അക്കൗണ്ട്സ്, ഇപിഎഫ്, ഇഎസ്ഐ, ഫിലിംസ് ഡിവിഷൻ, ആയുർവേദ ഗവേഷണ കേന്ദ്രം എന്നീ വകുപ്പുകളിലും ജീവനക്കാർ പണിമുടക്കി.

പണിമുടക്കിയവർ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ ജിപിഒ പരിസരത്ത് നിന്ന് ഏജീസ് ഓഫീസ് വരെ പ്രകടനം നടത്തി. ജനറൽ സെക്രട്ടറി പി വി രാജേന്ദ്രൻ വിവിധ സംഘടനാനേതാക്കളായ പി കെ  മുരളീധരൻ (എൻഎഫ്പിഇ), ആർ കൃഷ്ണകുമാർ(ഓഡിറ്റ് ആന്റ് എക്കൗണ്ട്സ്), ജി ആർ പ്രമോദ് (ഐഎസ‌്ആർഒ), പ്രബോധ് (സെൻടൽ എക്സൈസ്), കെ വി  മനോജ് കുമാർ (ശ്രീചിത്ര), എസ് അശോക് കുമാർ (എൻഎഫ്പിഇ), അനിൽകുമാർ (ദൂരദർശൻ), സി കൃഷ്ണകുമാരി (വനിതാ സബ് കമ്മിറ്റി) എന്നിവർ സംസരിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2SQZCUA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages