നവ ഉദാരവൽക്കരണത്തിലെ ദേശവിരുദ്ധതയും തുറന്നുകാണിക്കണം: തപൻ സെൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

നവ ഉദാരവൽക്കരണത്തിലെ ദേശവിരുദ്ധതയും തുറന്നുകാണിക്കണം: തപൻ സെൻ

കൊച്ചി
രാജ്യത്തെ സമ്പ‌ദ‌്‌വ്യവസ്ഥയെ തകർക്കാനാണ‌് നരേന്ദ്രമോഡി നവ ഉദാരവൽക്കരണ നയങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും ഇത‌് രാജ്യത്തോടുള്ള വഞ്ചനയാണെന്നും സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം തപൻ സെൻ. സ്വകാര്യ കുത്തകകളുടെ കൊള്ളയെ നിയമവിധേയമാക്കാനാണ‌് മോഡ‌ി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റിയും ഇ എം എസ‌് പഠന ഗവേഷണകേന്ദ്രവും ചേർന്നു സംഘടിപ്പിച്ച ജനകീയ ഉച്ചകോടിയിൽ ‘നവ ഉദാരവൽക്കരണവും തൊഴിലാളിവർഗവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു തപൻസെൻ.

നവ ഉദാരവൽക്കരണവും മോഡിയുടെ നയങ്ങളും ഒന്നല്ല. ആഗോളതലത്തിൽ മുതലാളിത്ത പ്രതിസന്ധി മറികടക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇത്തരം നയങ്ങൾ. 1985കൾ മുതലേ ഇറക്കുമതി നിയന്ത്രണങ്ങൾ നീക്കി വിദേശ ഉൽപ്പന്നങ്ങൾ തടസ്സംകൂടാതെ രാജ്യത്തേക്ക‌് കൊണ്ടുവരാൻ നിയമം മാറ്റിയതോടെയാണ‌് ഇതിന്റെ തുടക്കം. മൻമോഹൻസിങ്‌ ധനമന്ത്രിയായിരിക്കെ 1991 ൽ ഇന്ത്യൻ വിപണിയാകെ കുത്തകകൾക്കായി തുറന്നിട്ടു. അന്ന‌ുമുതൽ നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ  സിഐടിയുവും ഇടതുപക്ഷ പ്രസ്ഥാനങ്ങളും നടത്തിയ സമരങ്ങൾ തുടരുകയാണെന്ന‌് തപൻസെൻ പറഞ്ഞു.

പുതിയ അവസരങ്ങൾ, വ്യവസായ പുരോഗതി, വിദേശ നിക്ഷേപം, തൊഴിൽവർധന എന്നിവയുണ്ടാകുമെന്നാണ‌് നവ ഉദാരവൽക്കരണനയങ്ങൾ നടപ്പാക്കുന്നവരുടെ അവകാശവാദം. ഇവയെല്ലാം പൊളിഞ്ഞു. വ്യവസായ സംരംഭകർ വലിയ തോതിൽ ഇന്ത്യയിലേക്ക‌് വരുമെന്ന‌് മോഡിയുടെ പ്രഖ്യാപനം പാഴായി. നിക്ഷേപം 31.8 ശതമാനത്തിൽനിന്നു 28.31 ആയി. ആഭ്യന്തരനിക്ഷേപം 70ൽ നിന്നും 60 ശതമാനമായി കുറഞ്ഞു. സമ്പത്ത‌് വർധിച്ചെങ്കിലും കൂലി വർധിച്ചില്ല. തൊഴിലവസരങ്ങളുടെ വളർച്ച ഇടിഞ്ഞു. അഞ്ച‌് വർഷത്തിനിടെ തൊഴിലില്ലായ‌്മ വർധിച്ചു. 2018 ഡിസംബർവരെ സംഘടിത മേഖലയിൽ 90 ലക്ഷം തൊഴിൽ നഷ‌്ടമായെന്നാണ‌് കേന്ദ്രസർക്കാറിന്റെതന്നെ കണ്ടെത്തൽ. സ്ഥിരം തൊഴിലുകൾ കരാർ തൊഴിലും പിന്നീട‌് അപ്രന്റീസ‌്ഷിപ്പുമാക്കാനാണ‌് കേന്ദ്രനീക്കം. രാജ്യത്തെ 57 ശതമാനം ജനങ്ങൾ സ്വയംതൊഴിൽ ചെയ‌്ത‌ാണ‌് ജീവിക്കുന്നത‌്. തൊഴിലാളികളാണെങ്കിലും ഇവർക്ക‌് ആനുകൂല്യങ്ങളൊന്നുമില്ല.

ഓട്ടോമൊബൈൽ മേഖലയിലെ തൊഴിൽ പ്രതിസന്ധി കർണാടകത്തിലും തമിഴ‌്നാട്ടിലും സംഘർഷത്തിലേക്ക‌് നീങ്ങുകയാണ‌്. രാജ്യത്തെ തൊഴിൽനിയമങ്ങൾ പൊളിച്ചെഴുതാനുള്ള നീക്കങ്ങൾ വലിയ തൊഴിലാ‌ളി പ്രക്ഷോഭത്തെത്തുടർന്ന‌് വിജയിച്ചിട്ടില്ല. എക‌്സിക്യൂട്ടീവ‌് ഉത്തരവുകളിറക്കി തൊഴിൽ നിയമങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ‌്. സമ്പത്ത‌് ഉൽപ്പാദിപ്പിക്കുന്ന തൊഴിലാളികളെ അടിമകളാക്കാൻ അനുവദിക്കില്ല. നവ ഉദാരവൽക്കരണ നയങ്ങളിലെ മാനവിക വിരുദ്ധത മാത്രമല്ല, ദേശവിരുദ്ധതയെക്കൂടി തുറന്ന‌ുകാണിക്കണം. പ്രതികരിക്കുന്ന തൊഴിലാളിസംഘടനകളെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്നു.

മുതലാളിത്തം ഊഹക്കച്ചവടത്തിലൂടെ  പ്രതിസന്ധി മറികടക്കാനാണ‌് ശ്രമിക്കുന്നത‌്. എണ്ണ, മരുന്ന‌്, ഭക്ഷണം എന്നീ മേഖലകളിലേക്കും ഊഹക്കച്ചവടം വളർന്നു. പ്രോവിഡന്റ‌് ഫണ്ടിലേക്ക‌് കമ്പനി ഉടമകളുടെ 12 ശതമാനം വിഹിതം കേന്ദ്രസർക്കാരാണ‌് അടച്ചത‌്. ഈയിനത്തിൽ 2000 കോടി ഒരുവർഷം അടച്ചു. ആയു‌ഷ‌്മാൻ ഇൻഷുറൻസ‌ിലേക്ക‌് സർക്കാരാണ‌് പ്രീമിയം അടയ‌്ക്കുന്നത‌്. നഷ‌്ടം പൊതുമേഖലാ ബാങ്കുകളും ഇൻഷുറൻസ‌് കമ്പനികളും വഹിക്കണം. ലാഭം സ്വകാര്യ മേഖലയ‌്ക്കും. വിള ഇൻഷുറൻസ‌് പ്രീമിയമായി സർക്കാർ ഒരുവർഷം സ്വകാര്യ ഇൻഷുറൻസ‌് കമ്പനിയിൽ അടച്ചത‌് 37,000 കോടി രൂപയാണ‌്. എന്നാൽ, സാധാരണ കർഷകർക്ക‌് തിരിച്ച‌് ലഭിച്ചത‌് 4,000 കോടി രൂപയാണ‌്. കേന്ദ്ര നയങ്ങൾ സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ മേഖലയെയും തകർക്കുകയാണ‌്. ബാങ്കുകളുടെ കിട്ടാക്കടത്തിൽ 80 ശതമാനവും നൽകാനുള്ളത‌് 60 കമ്പനികളാണ‌്. 30 ശതമാനം മാത്രമാ‌ണ‌് ബാങ്കുകൾക്ക‌് തിരിച്ച‌ുകിട്ടിയത‌്.

മോഡി വാചകക്കസർത്തുകളിലൂടെ ജനങ്ങളെ കബളിപ്പിക്കുകയാണ‌്. വിദേശനയം തകർന്നാൽ ഇന്ത്യൻ സമ്പദ‌്‌വ്യവസ്ഥയും തകരും.  മോഡിയുടെ നവലിബറൽ നയം, പ്രതിലോമ രാഷ‌്ട്രീയം, അന്ധമായ അമേരിക്കൻ ദാസ്യം എന്നിവ രാജ്യത്തിന‌് തിരിച്ചടിയാകും. നവ ലിബറൽ നയങ്ങളെ ചെറുത്തുതോൽപ്പിക്കാനുള്ള ശേഷി തൊഴിലാളി പ്രസ്ഥാനങ്ങൾക്കുണ്ടെന്നും യോജിച്ച പോരാട്ടമാണ‌് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും തപൻ സെൻ പറഞ്ഞു. മുതിർന്ന സിപിഐ എം നേതാവ‌് കെ എൻ രവീന്ദ്രനാഥ‌് അധ്യക്ഷനായി.



from Kerala || Deshabhimani ​Online ​News http://bit.ly/2FT5QAx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages