ഉമ്മന്‍ചാണ്ടിയെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ നീക്കം; ഒതുക്കാനെന്ന സംശയത്തില്‍ എ ഗ്രൂപ്പ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

ഉമ്മന്‍ചാണ്ടിയെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാൻ നീക്കം; ഒതുക്കാനെന്ന സംശയത്തില്‍ എ ഗ്രൂപ്പ്

കോഴിക്കോട്> വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടി മൽസരിക്കണമെന്ന നിർദ്ദേശവുമായി കോൺഗ്രസ്‌ നേതാക്കൾ രംഗത്ത്‌. ഉമ്മൻചാണ്ടി ലോക്‌സഭയിലേക്ക്‌ മത്സരിക്കണമെന്നും അതേസമയം ഇനി താന്‍ വടകരയിൽ മൽസരിക്കാനില്ലെന്നും  കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഉമ്മൻചാണ്ടി മൽസരിക്കണമെന്നത്‌  പാർടി തീരുമാനമാണെന്ന്‌ കെ മുരളീധരനും അഭിപ്രായപ്പെട്ടു.

ആരോപണവിധേയനായ ഉമ്മൻചാണ്ടിയെ  അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്  കേരള രാഷ്‌ട്രീയത്തിൽനിന്ന്‌ നീക്കാനുള്ള ശ്രമമാണോ ഇതെന്ന സംശയം എ ഗ്രൂപ്പിനുണ്ട്‌. മുൻമുഖ്യമന്ത്രിയും നിലവിൽ എംഎൽഎയുമായ ഉമ്മൻചാണ്ടിയെ ഇവിടെനിന്നും മാറ്റി കേന്ദ്രത്തിൽ അയച്ചാൽ സംസ്‌ഥാന രാഷ്‌ട്രീയത്തിൽ രമേശ്‌ ചെന്നിത്തലക്ക്‌ കൂടുതൽ സ്വാധീനം ഉറപ്പിക്കാൻ കഴിയുമെന്ന കണക്കുകൂട്ടലാണ്‌ ഇതിന്‌ പിന്നിലെന്ന്‌ അവർ സംശയിക്കുന്നു.

‘കേരളത്തിലെ ഇരുപത് സീറ്റിലും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് ഉമ്മന്‍ചാണ്ടി. എല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ സാധ്യതകളാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്. ഉമ്മന്‍ചാണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.’ എന്നാണ്‌ മുല്ലപ്പള്ളി പറഞ്ഞത്‌. കെപിസിസി പ്രസിഡന്റായതിനാല്‍ തന്‍ മത്സരിയ്ക്കാനില്ല. വടകരയില്‍ പുതിയ സ്ഥാനാര്‍ത്ഥിയായിരിക്കും യുഡിഎഫിനുണ്ടാകുക. എന്നാല്‍  കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ മത്സരിക്കുന്നതില്‍ തടസമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ജയസാധ്യത മാത്രം പരിഗണിച്ചാവും സ്ഥാനാര്‍ത്ഥിത്വമെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മുല്ലപ്പള്ളി കൂട്ടിചേർത്തിരുന്നു.

കേരളത്തിലെവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി ജയിക്കുമെന്നാണ്‌  കെപിസിസി പ്രചാരക സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍ പറഞ്ഞത്‌. അതേസമയം മത്സരിക്കണമോ എന്നത് ഉമ്മന്‍ചാണ്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും മുരളീധരൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2AX2Uz1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages