ന്യൂഡൽഹി> നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ പകർപ്പ‌് ആവശ്യപ്പെട്ട‌് ദിലീപ‌് നൽകിയ ഹർജി പരിഗണിക്കുന്നത‌് സുപ്രീം കോടതി ഫെബ്രുവരി അവസാന വാരത്തേക്ക‌് മാറ്റി. സംസ്ഥാന സർക്കാർ നൽകിയ സത്യവാങ‌്മൂലത്തിന‌് മറുപടി നൽകാൻ ഒരാഴ‌്ചകൂടി നൽകണമെന്ന‌് ദിലീപ‌് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടതനുസരിച്ചാണ‌് നടപടി. ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ദിലീപിന്റെ ഹർജി മാറ്റിവെച്ചത്
പകർപ്പ‌് നൽകിയാൽ ദൃശ്യങ്ങൾ പുറത്തുപോകാൻ സാധ്യതയുണ്ടെന്നാണ‌് സംസ്ഥാന സർക്കാരിന്റെ സത്യവാങ‌്മൂലത്തിലെ പ്രധാന വാദം. നടിയുടെ സ്വകാര്യത, സ്വൈരജീവിതം എന്നിവയെ ബാധിക്കുന്നതാണ‌് ദിലീപിന്റെ ആവശ്യമെന്നും സത്യവാങ‌്മൂലത്തിൽ ചൂണ്ടിക്കാണിച്ചു. നേരത്തെ സർക്കാർ വാദങ്ങൾക്ക‌് ജനുവരി രണ്ടാംവാരത്തിനുള്ളിൽ മറുപടി നൽകാനായിരുന്നു ബെഞ്ചിന്റെ നിർദേശം.
കേസില്‍ നിരപരാധിത്വം തെളിയിക്കാൻ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കും എന്നാണ് ദിലീപിന്റെ വാദം. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദിലീപ് വാദിക്കുന്നു. മെമ്മറി കാർഡ് തൊണ്ടി മുതൽ തന്നെയാണെന്നും തെളിവായി മാത്രം പരിഗണിക്കാവുന്ന ഒന്നല്ലെന്നും വിലയിരുത്തിയാണ് ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയത്. അതിനെതിരെയാണ് ദിലീപ് സുപ്രീം കോടതിയിൽ പോയത്
from Kerala || Deshabhimani Online News http://bit.ly/2T9goyq
via IFTTT
No comments:
Post a Comment