വയനാട്> ബലാൽസംഗകേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ നിലപാടെടുത്ത സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ വീണ്ടും നടപടിയെടുത്ത് സഭ. സന്യാസ വ്രതങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് അടിയന്തരമായി വിശദീകരണം നൽകാൻ നിർദ്ദേശിച്ചിട്ടുള്ളത്. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസസഭ (എഫ്.സി.സി.)യാണ് വിശദീകരണം ചോദിച്ചത്.
ഫെബ്രുവരി 6 നകം വിശദീകരണവുമായി മദർ സുപ്പീരിയറിനടുത്ത് നേരിട്ടെത്തണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാമത്തെ മുന്നറിയിപ്പാണ് ലൂസി കളപ്പുരയ്ക്ക് ലഭിക്കുന്നത്
വിശദീകരണം നൽകിയില്ലെങ്കിൽ കാനോൻ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മുൻ ആരോപണങ്ങളേക്കാൾ കൂടുതൽ ആരോപണങ്ങൾ പുതിയ കത്തിലുണ്ട്. ചാനൽ ചർച്ചകളിൽ പങ്കെടുത്തു, മഠത്തിൽ വൈകിയെത്തുന്നു, സഭാവസ്ത്രം ധരിക്കാതിരുന്നു തുടങ്ങിയവയാണ് സിസ്റ്റർ ലൂസി കളപ്പുരക്കെതിരായ ആരോപണങ്ങൾ.
പുസ്‌തകം പ്രസിദ്ധീകരിച്ചതും ഡ്രൈവിങ് ലൈസൻസ് എടുത്തതും തെറ്റാണെന്ന് സഭ ചൂണ്ടികാട്ടിയിരുന്നു . അതേസമയം തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും പഴയ നിലപാടിൽ ഉറച്ച് നിൽക്കുന്നെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2RJzbnl
via IFTTT
No comments:
Post a Comment