കൊച്ചി > ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെത്തുടർന്ന് നടയടച്ച് പരിഹാര ക്രിയകൾ നടത്തിയതിന് തന്ത്രിക്ക് ദേവസ്വം ബോർഡ് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ചോദ്യം ചെയ്ത് സമർപിച്ച ഹർജി ഹൈക്കോടതി തളളി.
തുറവൂർ മഹാദേവ ക്ഷേത്രത്തിലെ പൂജാരിയായ കൃഷ്ണ ശർമ എന്നയാൾ നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. ഇയാൾക്ക് കേസിൽ ഇടപെടാൻ നിയമപരമായി അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്‌ത്രീപ്രവേശനമനുവദിച്ചുള്ള സുപ്രീംകോടതി വിധിക്കുശേഷം ബിന്ദു, കനകദുർഗ എന്നി്വർ സന്നിധാനത്ത് ദർശനം നടത്തിയതിനെ തുടർന്നാണ് തന്ത്രി നടയടച്ച് ശുദ്ധിക്രിയ നടത്തിയത്. ഇതേ തുടർന്നാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
from Kerala || Deshabhimani Online News http://bit.ly/2Uen1zX
via IFTTT
No comments:
Post a Comment