പുതുചരിതമായ‌് ധന്യ സനൽ അഗസ‌്ത്യകൂടത്ത‌ിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

പുതുചരിതമായ‌് ധന്യ സനൽ അഗസ‌്ത്യകൂടത്ത‌ിൽ


തിരുവനന്തപുരം
ഔദ്യോഗിക അനുമതിയോടെ അഗസ‌്ത്യകൂട മലകയറിയ ആദ്യ വനിതയായി പ്രതിരോധവകുപ്പിന്റെ പബ്ലിക‌് റിലേഷൻസ‌് ഓഫീസർ ധന്യ സനൽ. ചൊവ്വാഴ‌്ച പകൽ 11.10 ഓടെ  ധന്യയും സംഘവും മലമുകളിലെത്തി.   നെയ്യാർ വന്യജീവിസങ്കേതത്തിന് സമീപം 1,868 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന അഗസ്ത്യമലയിൽ  22 കിലോമീറ്റർ ട്രെക്കിങ് നടത്തിയാണ‌് മലപ്പുറം മഞ്ചേരി സ്വദേശിനിയായ ധന്യയും സംഘവും ദൗത്യം പൂർത്തിയാക്കിയത‌്. തിങ്കളാഴ‌്ച രാവിലെ ബോണക്കാട്ടുനിന്നാണ‌് യാത്ര ആരംഭിച്ചത‌്. അതിരുമലയിലെ ബേസ‌് ക്യാമ്പിൽ കഴിഞ്ഞശേഷം ചൊവ്വാഴ‌്ച രാവിലെ ഏഴരയോടെ വീണ്ടും യാത്ര പുറപ്പെട്ടു. 11. 10 ഓടെ മലമുകളിലെത്തിയ സംഘം അരമണിക്കൂർ അവിടെ ചെലവഴിച്ചശേഷം മടക്കയാത്ര ആരംഭിച്ച‌്  തിരികെ ബേസ‌് ക്യാമ്പിലെത്തി.   ബുധനാഴ‌്ച രാവിലെ ബേസ‌് ക്യാമ്പിൽനിന്ന‌് മടങ്ങുന്ന സംഘം 13 കിലോമീറ്റർ നടന്ന‌്  ഉച്ചയോടെ ബോണക്കാട്ട‌് എത്തും.

മലകയറുമ്പോൾ കാൽമുട്ട‌്   നെഞ്ചിലിടിക്കുന്നപോലെയുള്ള മുട്ടിടിച്ചാൽമല കയറ്റം ദുർഘടമായിരുന്നുവെന്ന‌്  യാത്രയെക്കുറിച്ച‌് ധന്യ ശബ്ദസന്ദേശത്തിൽ പറഞ്ഞു.  ഇവർക്ക‌് സുരക്ഷയൊരുക്കാൻ കൂടെപ്പോയ  വനംവകുപ്പ‌് ഉദ്യോഗസ്ഥ പി എസ‌് ലക്ഷ‌്മി, ട്രൈബൽ വാച്ചർ പ്രഭ എന്നിവരും ധന്യയ‌്ക്കൊപ്പം ചരിത്രത്താളിൽ ഇടം നേടി.

47 ദിവസം നീണ്ടുനിൽക്കുന്ന ട്രെക്കിങ്ങിന് 4,700 പേരാണ് വനംവകുപ്പിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട‌്. ഇതിൽ 100പേർ വനിതകളാണ്. ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീംകോടതിയുടെ വിധി വന്ന സാഹചര്യത്തിലാണ് അഗസ്ത്യകൂടത്തിലേക്ക് സ്ത്രീകളുടെ പ്രവേശനം ഹൈക്കോടതി അനുമതിയോടെ സാധ്യമായത‌്. 



from Kerala || Deshabhimani ​Online ​News http://bit.ly/2suX0k4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages