കനകദുർഗയുമായി പോയ ആംബുലന്‍സ് തടഞ്ഞു: ആർഎസ‌്എസ‌്–-ബിജെപി പ്രവർത്തകർക്കെതിരെ കേസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

കനകദുർഗയുമായി പോയ ആംബുലന്‍സ് തടഞ്ഞു: ആർഎസ‌്എസ‌്–-ബിജെപി പ്രവർത്തകർക്കെതിരെ കേസ‌്


മഞ്ചേരി
കനകദുർഗയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് തിരിച്ച ആംബുലൻസ‌് മഞ്ചേരി മെഡിക്കൽ കോളേജ‌് അത്യാഹിത വിഭാഗത്തിനുമുന്നിൽ തടഞ്ഞു. സംഭവത്തിൽ ആർഎസ്എസ്‌, ബിജെപി, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന നേതാവ് ഉൾപ്പെടെ കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു.

പ്രതിഷേധക്കാരുടെ വീഡിയോ ദൃശ്യം  പൊലീസ് പരിശോധിച്ചുവരികയാണ്.  ശബരിമല സന്നിധാനത്ത് ദർശനം നടത്തിയ കനകദുർഗയെ ഭർതൃമാതാവ് പട്ടികകൊണ്ട് അടിച്ച‌് പരിക്കേൽപ്പിച്ചിരുന്നു. ഗുരുതര  പരിക്കേറ്റ ഇവരെ ചൊവാഴ്ച പകൽ 11–-നാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂറോളജിസ്റ്റിന്റെ സേവനം ആവശ്യമെന്ന് കണ്ടതോടെ വിദഗ്ധ ചികിത്സക്കായി  കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു. 12.30–-ഓടെ കനകദുർഗയുമായി പുറപ്പെട്ട ആംബുലൻസ് തടയുകയായിരുന്നു. പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. അക്രമികൾ മുദ്രാവാക്യംവിളിച്ച് അത്യാഹിത വിഭാഗത്തിന് മുന്നിൽ തടിച്ചുകൂടിയതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി.

വലതുതോളിനും ഇടുത‌് കൈക്കും കഴുത്തിനും സാരമായി ക്ഷതമേറ്റതായി കനകദുർഗയെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. തലക്കേറ്റ മുറിവിന് ചികിത്സിക്കാൻ ന്യൂറോളജിസ്റ്റിന്റെ സേവനവും തുടർ പരിശോധനക്കായി സ്‌കാനിങ്ങും നടത്തണം. ഇതിന് മഞ്ചേരിയിൽ സംവിധാനമില്ലാത്തതിനാലാണ് കനകദുർഗയെ കോഴിക്കോട്ടേക്ക് മാറ്റാൻ തീരുമാനിച്ചത്. കനത്ത പൊലീസ് സുരക്ഷയിലാണ് ഇവരെ പിന്നീട‌്  കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.



from Kerala || Deshabhimani ​Online ​News http://bit.ly/2MdNJWt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages