ആവേശമായി മുഖ്യമന്ത്രിയുടെയും ജനപ്രതിനിധികളുടെയും ബൈപാസ‌് യാത്ര - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

ആവേശമായി മുഖ്യമന്ത്രിയുടെയും ജനപ്രതിനിധികളുടെയും ബൈപാസ‌് യാത്ര

കൊല്ലം
ബൈപാസിലൂടെ ആദ്യമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനപ്രതിനിധികളും നടത്തിയ യാത്ര ആവേശകരമായി. ജനനേതാക്കളെ സ്വീകരിക്കാൻ   ആയിരങ്ങളാണ‌് അണിനിരന്നത‌്. ആശ്രാമത്തെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ് ബൈപാസ് ആരംഭിക്കുന്ന കാവനാട് ആൽത്തറമൂട്ടിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിച്ച് ബൈപാസിലേക്ക് ആനയിച്ചു. ഇരുവശങ്ങളിലും തടിച്ചുകൂടിയവരെ കൈവീശി  മുഖ്യമന്ത്രി അഭിവാദ്യംചെയ്തു.

മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിഅമ്മ, കെ രാജു, കെ സോമപ്രസാദ് എംപി, എംഎൽഎമാരായ എം മുകേഷ്, എം നൗഷാദ്, എൻ വിജയൻ പിള്ള, മേയർ വി രാജേന്ദ്രബാബു എന്നിവർ ഒപ്പം ഉണ്ടായിരുന്നു.  ബൈപാസ് യാഥാർഥ്യമാക്കിയ എൽഡിഎഫ് സർക്കാരിനെ അഭിനന്ദിക്കാൻ  കക്ഷിഭേദമെന്യേ നാട്ടുകാർ  ഒഴുകിയെത്തി. 



from Kerala || Deshabhimani ​Online ​News http://bit.ly/2MdNACp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages