കൊല്ലം ബൈപാസ‌് പൂർത്തീകരണത്തിൽ പൊതുമരാമത്തു വകുപ്പിന്റെ ഇച്ഛാശക്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

കൊല്ലം ബൈപാസ‌് പൂർത്തീകരണത്തിൽ പൊതുമരാമത്തു വകുപ്പിന്റെ ഇച്ഛാശക്തി

കൊല്ലം
കൊല്ലത്തിന്റെ വികസന വഴിയിലെ എക്കാലത്തെയും നാഴികക്കല്ലായ കൊല്ലം ബൈപാസ് പൂർത്തീകരിച്ചതോടെ ജനങ്ങൾ തിരിച്ചറിയുന്നത് സംസ്ഥാന പൊതുമരാമത്തു വകുപ്പിന്റെ ശക്തമായ സാന്നിധ്യവും അതിവേഗവും. യുഡിഎഫ് ഭരണത്തിൽ ഇഴഞ്ഞും മുടന്തിയും പിന്നീട് നിലച്ചും പോയ നിർമാണത്തിന് പ്രതീക്ഷയുടെ ഉണർവേകി പുനരാരംഭിച്ചതും യാഥാർഥ്യമാക്കിയതും എൽഡിഎഫ് സർക്കാരാണ്.

ബൈപാസിന്റെ മൂന്നും നാലും ഘട്ടമായ 8.5 കിലോമീറ്റർ ദൈർഘ്യമുള്ള കല്ലുംതാഴം‐ കടവൂർ‐ ആൽത്തറമൂട് (കാവനാട്) വരെ നിർമാണം പൂർത്തീകരിച്ചത് അതിവേഗത്തിലാണ്. മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിൽ ദേശീയപാത വിഭാഗം ഒരു മനസ്സോടെ സേവനം അനുഷ്ഠിച്ചതിന്റെ ദൃഷ്ടാന്തമാണ് ബൈപാസ്. ഇതിന്റെ സാമ്പത്തിക കരാർ ഒപ്പുവച്ചത് 2014 ജനുവരി 17നാണ്. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും നിർമാണച്ചെലവ് തുല്യമായി വഹിച്ചു. 2015 മെയ് 27നാണ് പണി ആരംഭിച്ചത്. എന്നാൽ, കരാർ പ്രകാരം 2017 നവംബർ 25ന് നിർമാണം പൂർത്തീകരിച്ചില്ല. തുടർന്ന് പൊതുമരാമത്തു മന്ത്രിയുടെ ശക്തമായ ഇടപെടലിൽ പണിയുടെ വേഗം വർധിപ്പിക്കുകയായിരുന്നു. അതോടെ എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് പണി പൂർത്തീകരിച്ചു. ബൈപാസിന്റെ എല്ലാ ഘട്ടങ്ങളിലും പൊതുമരാമത്തു മന്ത്രി ഇടപെട്ടതിന്റെ അനന്തരഫലം കൂടിയാണ് കൊല്ലം ബൈപാസ്. 36.8 കോടി രൂപയും കരാറുകാർക്കു നൽകി. ഫലത്തിൽ 2013ൽ അംഗീകാരം ലഭിച്ച മൂന്നും നാലും ഘട്ടത്തിന്റെ പണി യുഡിഎഫ് ഭരണത്തിൽ 2016 മെയ് 25 വരെ നടന്നത് 30 ശതമാനം മാത്രമാണ്.  

1972ലാണ് കൊല്ലം ബൈപാസ് എന്ന ആശയം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു മുന്നിൽ അവതരിപ്പിച്ചത്. എൻഎച്ച് 47ന് (ഇപ്പോൾ എൻ എച്ച് 66) സമാന്തരമായി മേവറം‐ അയത്തിൽ‐ കല്ലുംതാഴം‐ കടവൂർ‐ ആൽത്തറമൂട് വഴി 13.141 കിലോ മീറ്റർ ദൂരത്തിൽ ബൈപാസ് നിർമിക്കാൻ പദ്ധതിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നൽകിയത് 1978 മെയ് മൂന്നിനാണ്. മേവറം  മുതൽ അയത്തിൽ വരെ 3.266 കിലോ മീറ്റർ ഒന്നാം ഘട്ടം നിർമാണം പൂർത്തിയാക്കി 1996 മെയ് 20നു നാടിനു സമർപ്പിച്ചു. അയത്തിൽ മുതൽ കല്ലുംതാഴം വരെയുള്ള 1.525 കി. മീറ്ററാണ് രണ്ടാംഘട്ടം. രണ്ടാം ഘട്ടത്തിന്റെ നിർമാണത്തിന്  സ്ഥലം ഏറ്റെടുത്തു നൽകിയത് എൽഡിഎഫ് സർക്കാരാണ്. രണ്ടാം ഘട്ടം യാഥാർഥ്യമാക്കാൻ ഫലപ്രദമായി ഇടപെട്ടത് അന്ന് എംപിയായിരുന്ന പി രാജേന്ദ്രൻ ആയിരുന്നു. തുടർന്നുള്ള ഓരോ ഘട്ടത്തിലും എൽഡിഎഫിന്റെ ഇടപെടലാണ് ഫലം കണ്ടത്. ഈ സന്ദർഭങ്ങളിലെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉണർന്നുപ്രവർത്തിച്ചു.  മൂന്നും നാലും ഘട്ടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് പിഡബ്ലുഡി എൻഎച്ച് ചീഫ് എൻജിനിയർ എം അശോക്കുമാർ, സൂപ്രണ്ടിങ് എൻജിനിയർ എസ് സജീവ്, എക്സിക്യൂട്ടീവ് എൻജിനിയർ  സിനി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ജോൺ കെന്നസ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ്. ചെന്നൈയിലെ കോസ് ആണ് കൺസൾട്ടന്റ് ഏജൻസി.



from Kerala || Deshabhimani ​Online ​News http://bit.ly/2suV4Yz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages