മനുഷ്യക്കടത്ത‌് സ്ഥിരീകരിച്ചു ; ഓസ‌്ട്രേലിയൻ പൊലീസ‌് കേരളത്തിലേക്ക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

മനുഷ്യക്കടത്ത‌് സ്ഥിരീകരിച്ചു ; ഓസ‌്ട്രേലിയൻ പൊലീസ‌് കേരളത്തിലേക്ക‌്

തിരുവനന്തപുരം
മുനമ്പം  മനുഷ്യക്കടത്ത‌് കേസ‌് അന്വേഷിക്കാൻ ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ‌് കേരളത്തിലെത്തും. ഡിറ്റക്ടീവ‌് വിഭാഗത്തിലെ മൂന്നംഗ സംഘം അടുത്തദിവസം കൊച്ചിയിലെത്തും. വിവരം ഓസ‌്ട്രേലിയൻ പൊലീസ‌് കേരള പൊലീസിന‌് കൈമാറി. മുനമ്പത്തുനിന്ന‌് തമിഴ‌്, സിംഹള വംശജർ ഉൾപ്പെടെ 160 പേരെ വിദേശത്തേക്ക‌് കടത്തിയതായി പൊലീസ‌് സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗംപേരും ഓസ‌്ട്രേലിയയിൽ എത്തി. ഇതുസംബന്ധിച്ച‌്   എംബസിയും ഐബിയും  ഓസ‌്ട്രേലിയൻ ഫെഡറൽ പൊലീസിന‌് വിവരം കൈമാറിയിരുന്നു. ഇതോടെയാണ‌് അന്വേഷണത്തിനായി ഓസ‌്ട്രേലിയൻ  പൊലീസ‌് എത്തുന്നത‌്.

മുനമ്പം കേന്ദ്രീകരിച്ച‌് നടന്നത‌് മനുഷ്യക്കടത്താണെന്ന‌് സ്ഥിരീകരിച്ചതായാണ‌് വിവരം.  അനധികൃത കുടിയേറ്റം സംബന്ധിച്ച കാര്യങ്ങളും പരിശോധിക്കുന്നുണ്ട‌്.  സൗത്ത‌് ഡൽഹിയിലെ  അംബേദ‌്കർ കോളനി കേന്ദ്രീകരിച്ചുള്ള റാക്കറ്റാണ‌് മനുഷ്യക്കടത്തിന‌് പിന്നിൽ. അവരിൽ ചിലരുടെ വിലാസവും പൊലീസിന‌് ലഭിച്ചു. കൂടുതൽ  അന്വേഷണത്തിനായി എറണാകുളം റൂറൽ അഡീഷണൽ എസ‌്പി സുദർശനന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി. അംബേദ‌്കർ കോളനി കേന്ദ്രീകരിച്ച‌് നടത്തിയ അന്വേഷണത്തിൽ ചില നിർണായക വിവരങ്ങൾ സംഘത്തിന‌് ലഭിച്ചു. 

ശ്രീലങ്കയിൽനിന്ന‌് ഇന്ത്യയിലെത്തി  അഭയാർഥികളായി കഴിയുന്ന സിംഹളരെ വിവിധ രാജ്യങ്ങളിലേക്ക‌് കയറ്റി അയക്കുന്ന റാക്കറ്റ‌്തന്നെ  ഇവിടെ ഉണ്ടെന്നാണ‌് വിവരം. കൊടുങ്ങല്ലൂരിൽനിന്ന‌് പൊലീസിന‌് ലഭിച്ച ബഗേജിൽ  സിംഹള ഭാഷയിലുള്ള കത്തുകൾ  കണ്ടെത്തിയിരുന്നു. അതിനാൽ മുനമ്പത്തുനിന്ന‌് പോയവരിൽ സിംഹളരുമുണ്ടെന്ന നിഗമനത്തിലാണ‌് പൊലീസ‌്.  രാമേശ്വരത്തെ മണ്ഡപം ക്യാമ്പിൽ സിംഹളർ അഭയാർഥികളായി കഴിയുന്നുണ്ട‌്.  രാമേശ്വരം ക്യാമ്പിലെത്തി വിവരങ്ങൾ ശേഖരിക്കാൻ കേരള പൊലീസ‌്  തമിഴ‌്നാട്ടിലേക്ക‌് പോയി. ആന്ധ്രയിലും അന്വേഷണം തുടങ്ങി.

അന്വേഷണം ക്രൈംബ്രാഞ്ചിന‌് വിടും
മുനമ്പം മനുഷ്യക്കടത്ത‌് കേസ‌്  അന്വേഷണം  ക്രൈംബ്രാഞ്ചിന‌് വിട്ടേക്കും. നിലവിൽ എറണാകുളം റൂറൽ  ജില്ലാ പൊലീസ‌് മേധാവി രാഹുൽ ആർ നായരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും  രാജ്യാന്തരബന്ധം സംശയിക്കുന്ന കേസിന്റെ ഗൗരവം പരിഗണിച്ചാണ‌് അന്വേഷണം ക്രൈംബ്രാഞ്ചിന‌്  കൈമാറുന്നത‌്. സംഭവത്തിൽ  അന്താരാഷ്ട്രബന്ധം തെളിഞ്ഞാൽ കേസ‌് കേന്ദ്ര ഏജൻസിക്ക‌് വിടുന്ന കാര്യവും ആലോചിക്കും.
കൊച്ചിയിൽനിന്ന്‌ കടന്നത്‌ ശ്രീലങ്കക്കാർ



from Kerala || Deshabhimani ​Online ​News http://bit.ly/2MbLDGA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages