ശബരിമല > ശബരിമല ദര്‍ശനത്തിനായി എത്തിയ രണ്ട് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. നേരത്തേ മല കയറാനെത്തി മടങ്ങിയ രേഷ്മ നിശാന്തും , ഷാനിലയുമാണ് വീണ്ടും ശബരിമലയിലെത്തിയത്.ഇരുവരും കണ്ണുർ സ്വദേശികളാണ്. നീലിമലയില്‍ വച്ചാണ് ഇവരെ തടഞ്ഞത്. അതേസമയം പിന്‍മാറാന്‍ തയ്യാറല്ലെന്ന് യുവതികള്‍ അറിയിക്കുകയായിരുന്നു.
മൂന്നുമാസത്തോളം വ്രതം എടുത്താണ് ശബരിമലയില്‍ എത്തിയതെന്നും ഇവര്‍ പറഞ്ഞു. പമ്പയില്‍ നിന്നും മുകളിലേക്ക് കയറിയ ഇവരെ തിരിച്ചറിഞ്ഞ അഞ്ച് പേര്‍ ആക്രമം ലക്ഷ്യമിട്ട് പ്രതിഷേധിക്കുകയായിരുന്നു.ആക്രോശത്തോടെ പാഞ്ഞടുത്ത അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നതായി യുവതികള്‍ പറഞ്ഞു. പ്രതിഷേധക്കാർ മൂന്നുമണിക്കുറോളം ഇവരെ തടഞ്ഞുവെച്ചു.
എന്നാൽ പ്രതിഷേധം ശക്‌തമായതോടെ യുവതികളെ പൊലീസ് തിരിച്ചിറക്കി. രണ്ട് വാഹനത്തിലായി പമ്പ സ്‌റ്റേഷനിൽ എത്തിച്ചു. നിലയ്‌ക്കലിൽനിന്ന് കെഎസ്‌ആർടിസി ബസിലാണ് ഇവർ എത്തിയത്. അവിടെയൊന്നും ആരും തടഞ്ഞില്ലെന്നും മല കയറാനെത്തിയപ്പോളാണ് പ്രതിഷേധമെന്നും നാമജപമെന്ന പേരിൽ കൊലവിളിയാണ് നടത്തുന്നതെന്നും രേഷ്‌മ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2MbwWTN
via IFTTT
No comments:
Post a Comment