കൊല്ലം
കൊല്ലം ബൈപാസ് അതിവേഗം പൂർത്തിയാക്കിയത് നേട്ടമാണെന്ന‌് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ തുല്യ പങ്കാളിത്തത്തോടെ സംസ്ഥാന പൊതുമരാമത്തു വകുപ്പിന്റെ പൂർണ നിയന്ത്രണത്തിൽ പൂർത്തീകരിച്ച കൊല്ലം ബൈപാസ് നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ആശ്രാമം മൈതാനത്തെ പ്രത്യേക വേദിയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. നാലരപ്പതിറ്റാണ്ടു മുമ്പ‌് ആരംഭിച്ച സ്വപ്‌നപദ്ധതിയായ കൊല്ലം ബൈപാസ് എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഡ്യത്തിലാണ‌് അതിവേഗം നിർമാണം പൂർത്തിയാക്കി നാടിനു സമർപ്പിച്ചത‌്.
കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്രസർക്കാർ പ്രാധാന്യം നൽകിയെന്ന് പ്രധാനമന്ത്രി ഉദ‌്ഘാടന പ്രസംഗത്തിൽ തുടർന്നു. ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം റോഡുകൾക്കു പുറമെ റെയിൽവേയ്ക്കും ജലഗതാഗതത്തിനും അതീവ പ്രാധാന്യം നൽകുന്നു. ആഭ്യന്തര വിമാനയാത്രാ സൗകര്യം വർധിച്ചു. പുതിയ റെയിൽവേ ട്രാക്കുകളുടെ നിർമാണം പുരോഗമിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയെ ഗവർണർ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ഷാൾ അണിയിച്ച് ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി. മന്ത്രി ജി സുധാകരൻ സ്വാഗതം പറഞ്ഞു.
കേന്ദ്രമന്ത്രി അൽഫാൺസ് കണ്ണന്താനം, മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിഅമ്മ, കെ രാജു, എംപിമാരായ കെ സോമപ്രസാദ്, എൻ കെ പ്രേമചന്ദ്രൻ, വി മുരളീധരൻ, സുരേഷ്‌ഗോപി, എംഎൽഎമാരായ എം മുകേഷ്, വിജയൻപിള്ള, ഒ രാജഗോപാൽ എന്നിവർ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2ssVAGx
via IFTTT
No comments:
Post a Comment