പ്രതിരോധമതിൽ ഭാവി തലമുറയ‌്ക്ക‌്: ബൃന്ദ കാരാട്ട് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

പ്രതിരോധമതിൽ ഭാവി തലമുറയ‌്ക്ക‌്: ബൃന്ദ കാരാട്ട്

തിരുവനന്തപുരം
കേരളത്തിലെ സ്ത്രീകൾ പ്രതിരോധമതിൽ കെട്ടിപ്പടുത്തത് നവോത്ഥാന മൂല്യങ്ങൾ ഭാവിതലമുറയ്ക്ക് വേണ്ടി മുന്നോട്ടുകൊണ്ടുപോകാനാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. മത വർഗീയരാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി സ്ത്രീകളെ കരുക്കളാക്കുന്ന വിഭാഗീയ, സ്ത്രീവിരുദ്ധ ശക്തികളെ തിരിച്ചറിയണമെന്നും അവർ പറഞ്ഞു. വനിതാമതിലിനോടനുബന്ധിച്ച് വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൃന്ദ.

കേരളത്തിലെ പ്രതിപക്ഷമായ കോൺഗ്രസ‌് ഇപ്പോൾ ആർഎസ്എസിന്റെ ശബ്ദമായി മാറി. രാവിലെ ആർഎസ്എസിന്റെ വക്താവാകുന്നവർ വൈകുന്നേരമാകുമ്പോൾ മുസ്ലിംലീഗിന്റെ ശബ്ദമാകുന്നു. വഴിതെറ്റിയുള്ള കോൺഗ്രസിന്റെ നിലപാട‌് അവരെ തന്നെ നശിപ്പിക്കും. വിശ്വാസത്തിന്റെ പേരിൽ ആർഎസ്എസിന്റെ പിറകേപോകുന്ന സ്ത്രീകൾ പുനർചിന്തനത്തിന‌് തയ്യാറാകണം. നാട്ടിൽനിന്നും അകന്നുപോയ ജാതിവ്യവസ്ഥയും ജീർണതകളും പുനഃസ്ഥാപിക്കാനുള്ള ആസൂത്രിതമായ നീക്കമാണ‌് ആർഎസ‌്എസും ബിജെപിയും നടത്തുന്നത‌്.

മനുവാദം തിരിച്ചുകൊണ്ടുവരാനാണ് അവരുടെ നീക്കം. ശബരിമല വിധിയുടെ പേരിൽ വിശ്വാസിയെന്നും അവിശ്വാസിയെന്നും ജനങ്ങളെ വേർതിരിച്ചു കാണിക്കുന്നത‌് സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ്. കേരളത്തിൽ ഒരുകാലത്ത് വിശ്വാസത്തിന്റെ പേരിൽ നിലനിന്നിരുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തിരികെ കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമം നടക്കുകയാണ്. സ‌്ത്രീ സമത്വത്തിനായുള്ള എൽഡിഎഫ‌് സർക്കാരിന്റെ നിലപാട‌് രാജ്യത്തിന‌് മാതൃകയാണ‌്.

സംസ്ഥാനസർക്കാർ ഭരണഘടനാപരമായ സ്ത്രീനീതിക്കുവേണ്ടിയാണ് നിലകൊളളുന്നത‌്.  സ്ത്രീകളെ ഇരുണ്ട യുഗത്തിലേക്ക് വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നവർക്ക് സ്ത്രീശക്തിയുടെയും ഐക്യത്തിന്റെയും മുന്നിൽ മുട്ടുമടക്കേണ്ടിവരുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2VovVvO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages