മൂന്നാം സീറ്റില്ലെന്ന‌് ലീഗിനോട‌് കോൺഗ്രസ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

മൂന്നാം സീറ്റില്ലെന്ന‌് ലീഗിനോട‌് കോൺഗ്രസ‌്


കോഴിക്കോട‌്
അണികളുടെ കണ്ണിൽ പൊടിയിടാൻ ആവശ്യമുന്നയിക്കൽ, ചർച്ച. പിന്നെ പതിവുപോലെ രണ്ട‌് സീറ്റ‌്. ഇക്കുറിയും മലപ്പുറത്തിന‌് പുറത്ത‌് മുസ്ലിംലീഗിന‌് സീറ്റുണ്ടാകില്ല. പൊന്നാനിയും മലപ്പുറവുമായി ഒതുങ്ങേണ്ടിവരും. ഒരു ഘടകകക്ഷിക്കും കുടുതൽ സീറ്റ‌് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ‌് കോൺഗ്രസ‌്. ലീഗ‌് വാശിപിടിച്ചാൽ ഹൈക്കമാൻഡുമായുള്ള ചർച്ചയിൽ ‘എല്ലാ ഇഷ്യുവും’ തീർക്കാമെന്നാണ‌് മുതിർന്ന കോൺഗ്രസ‌് നേതാക്കളുടെ  വിശ്വാസം. ലീഗ‌് വാശിപിടിക്കില്ല, അണികളുടെ കണ്ണിൽ പൊടിയിടാൻ ആവശ്യമുയർത്തലേ ഉണ്ടാകൂ എന്ന‌്  കോൺഗ്രസ‌് വിലയിരുത്തുന്നു. മൂന്നാംസീറ്റെന്ന ആവശ്യത്തോട‌് ലീഗിലെ ഉന്നതനേതാക്കൾക്ക‌ും താൽപര്യമില്ല. ഇക്കാര്യം കോൺഗ്രസിനുമറിയാം. ലീഗിന്റെ മുതിർന്ന നേതാക്കളാരും പുതിയ സീറ്റിന‌് ആവശ്യമുയർത്തിയിട്ടില്ല.സുന്നി വിഭാഗവും യൂത്ത‌് ലീഗും പറഞ്ഞതിന‌് നേതാക്കൾ പ്രാധാന്യം കൽപ്പിക്കുന്നുമില്ല. ഉഭയകക്ഷി ചർച്ചയിൽ സീറ്റാവശ്യമുയർത്തിയെന്ന‌് വരുത്തുകയേ ലീഗ‌് നേതൃത്വം ചെയ്യൂ. അതേസമയം അണികൾ വലിയ പ്രതീക്ഷയിലാണ‌്.വടകര, വയനാട‌്, കാസർകോട‌്  സീറ്റുകളിലാണ‌് സ്ഥാനമോഹികളുടെ കണ്ണ‌്. വയനാട‌് സീറ്റ‌് വേണമെന്ന ആവശ്യം മലപ്പുറത്ത‌് നിന്നാണുയരുന്നത‌്.

ഇതിന‌് പിന്നിൽ  പി വി അബ്ദുൾ വഹാബ‌് എംപിയാണെന്നാണ‌്  അണിയറ വർത്തമാനം. വടകരയും കാസർകോടും ചർച്ചയാക്കുന്നത‌്  യൂത്ത‌് ലീഗാണ‌്.  എം പി അബ്ദുൾസമദ‌് സമദാനി, അബ്ദുറഹ്മാൻ രണ്ടത്താണി, കുട്ടി അഹമ്മദ‌്കുട്ടി, പി കെ ഫിറോസ‌്, പി എം സാദിഖലി, സി കെ സുബൈർ തുടങ്ങിയ വലിയ നിരയുണ്ട‌് മൂന്നാം സീറ്റിന‌് പിന്നാലെ. നിലവിലുള്ള രണ്ട‌് സീറ്റിൽ ഇക്കുറിയും സ്ഥാനാർഥികൾക്ക‌് മാറ്റമുണ്ടാകാനിടയില്ല.  എന്നാൽ, മുത്തലാഖ‌് ബിൽ ചർച്ച ചെയ്യുമ്പോൾ ലോക‌്സഭയിൽനിന്ന‌് വിട്ടുനിന്നതടക്കമുള്ള ആക്ഷേപങ്ങൾ നേരിട്ടതോടെ കുഞ്ഞാലിക്കുട്ടി മത്സരിക്കാൻ നിർബന്ധിതമായ സാഹചര്യമാണ‌്.യുപിഎക്ക‌് ഭൂരിപക്ഷം കിട്ടിയാലോ എന്ന ചിന്ത കുഞ്ഞാലിക്കുട്ടിയുടെ മനസ്സിലുമുണ്ട‌്. ഈ സാഹചര്യത്തിൽ പുതുമുഖങ്ങൾക്ക‌് സാധ്യത വിരളം. അതിനാൽ രണ്ടാംനിര നേതാക്കളെയും അണികളെയും തൃപ‌്തിപ്പെടുത്താൻ മൂന്നാം സീറ്റിനായി ‘ശക്തമായി’ ശബ്ദമുയർത്തുന്ന നാടകങ്ങളാകും അരങ്ങേറുക.



from Kerala || Deshabhimani ​Online ​News http://bit.ly/2Dzb3LI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages