ന്യൂഡൽഹി
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ‌് മെഡലിന‌് കേരള സായുധ പൊലീസ‌് മൂന്നാം ബറ്റാലിയൻ കമാൻഡന്റ‌് കെ ജി സൈമൺ അർഹനായി. സ‌്തുത്യർഹ സേവനത്തിനുള്ള മെഡലിന‌് കേരളത്തിൽനിന്ന‌് എട്ടുപേർ അർഹരായി. കെഎപി ഒന്നാം ബറ്റാലിയൻ അസി. കമാൻഡന്റ‌് റസ്സൽ ഡിക്രൂസ‌്, ആലപ്പുഴ ജില്ലാ ആസ്ഥാനം അസി. കമാൻഡന്റ‌് ആർ ബാലൻ, കോഴിക്കോട‌് സിറ്റി നോർത്ത‌് ട്രാഫിക‌് വിഭാഗം അസി. കമീഷണർ പി കെ രാജു, വിജിലൻസ‌് ഡെപ്യൂട്ടി സൂപ്രണ്ട‌് ജെ പ്രസാദ‌്, ഡിസിആർബി റെയിൽവേയ‌്സ‌് തിരുവനന്തപുരം അസി. സബ‌് ഇൻസ‌്പെക്ടർ നസറുദ്ദീൻ മുഹമ്മദ‌് ജമാൽ, തിരുവനന്തപുരം കമീഷണർ ഓഫീസ‌് അസി. സബ‌് ഇൻസ‌്പെക്ടർ യശോധരൻ ശാന്തമ്മ കൃഷ‌്ണൻനായർ, തിരുവനന്തപുരം വിജിലൻസ‌് സബ‌് ഇൻസ‌്പെക്ടർ എസ‌് കെ സാബു എന്നിവർക്കാണ‌് സ‌്തുത്യർഹ സേവനത്തിനുള്ള മെഡൽ. പൊലീസ‌് മെഡലിന‌് 855 പൊലീസ‌് ഉദ്യോഗസ്ഥർ അർഹരായി.
ജയിൽവിഭാഗത്തിൽ സ‌്തുത്യർഹ സേവന മെഡലിന‌് പൂജപ്പുര സ‌്റ്റേറ്റ‌് ഇൻസ്റ്റിറ്റ്യൂട്ട‌് ഫോർ കറക‌്ഷണൽ അഡ‌്മിനിസ‌്ട്രേഷന്റെ ജോയിന്റ‌് സൂപ്രണ്ട‌് എം ബാബുരാജ‌്, ആലത്തൂർ സബ‌് ജയിൽ സൂപ്രണ്ട‌് എം കെ ബാലകൃഷ‌്ണൻ എന്നിവർ അർഹരായി. അഗ‌്നിശമന സേനയിലെ സ‌്റ്റേഷൻ ഓഫീസർ കെ പി സോമൻ, അസി. സ്റ്റേഷൻ ഓഫീസർ വി പ്രദീപ‌് കുമാർ, ഡ്രൈവർ മെക്കാനിക‌് കെ ബി ഷാജിമോൻ എന്നിവർക്ക‌് ഫയർ സർവീസ‌് മെഡൽ ലഭിച്ചു.
മുഖ്യമന്ത്രിയുടെ അഗ്നിരക്ഷാസേന, ജയിൽസേവന മെഡലുകൾ
തിരുവനന്തപുരം
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അഗ്നിരക്ഷാസേന, ജയിൽസേവന മെഡലുകൾ പ്രഖ്യാപിച്ചു.
അഗ്നിരക്ഷ സേവന മെഡൽ ലഭിച്ചവർ: പി അജിത‌്കുമാർ (സ്‌റ്റേഷൻ ഓഫീസർ, കോഴിക്കോട് ബീച്ച്), എൻ പി ശ്രീധരൻ (അസി. സ്റ്റേഷൻ ഓഫീസർ, പാനൂർ), ജയേഷ് ടി ജെ (ഫയർമാൻ, പത്തനാപുരം), എസ് അനിൽകുമാർ (ലീഡിങ‌് ഫയർമാൻ, നെടുമങ്ങാട്), പി എം റഷീദ് (ഫയർമാൻ, കോതമംഗലം), വി എം മനോജ് (ഫയർമാൻ, ശാസ്താംകോട്ട), ഇ ഡൊമിനിക് (ഡ്രൈവർ മെക്കാനിക്, കൊല്ലം), സിദ്ദിഖ് ഇസ്മയിൽ (ഫയർമാൻ, കോതമംഗലം), ബിജു പി തോമസ് (ലീഡിങ‌് ഫയർമാൻ, അടിമാലി), കുഞ്ഞിക്കണ്ണൻ (ലീഡിങ‌് ഫയർമാൻ, തളിപ്പറമ്പ്).
ജയിൽ സേവന മെഡൽ ലഭിച്ചവർ: ഡി സി ഷീല (അസി. സൂപ്രണ്ട് ഗ്രേഡ് 1, വനിതാ ജയിൽ ആൻഡ‌് കറക‌്ഷണൽ ഹോം, തിരുവനന്തപുരം), ബി പ്രദീപ് കുമാർ (ഡെപ്യൂട്ടി പ്രിസൺ ഓഫീസർ, ജില്ലാ ജയിൽ, തിരുവനന്തപുരം), കെ വൈജു (അസി. സൂപ്രണ്ട് ഗ്രേഡ് 1, ജില്ലാ ജയിൽ കോട്ടയം), ടി കെ ജനാർദനൻ നമ്പ്യാർ (അസി. സൂപ്രണ്ട് ഗ്രേഡ് 1, ജില്ലാ ജയിൽ കണ്ണൂർ), ഒ കെ രാജീവൻ (ഡെപ്യൂട്ടി പ്രിസൺ ഓഫീസർ, സെൻട്രൽ പ്രിസൺ ആൻഡ‌് കറക‌്ഷണൽ ഹോം കണ്ണൂർ).
from Kerala || Deshabhimani Online News http://bit.ly/2Uihvfk
via IFTTT
No comments:
Post a Comment